KeralaLatest

ഇന്ത്യ വിരുദ്ധത മറ്റ് രാജ്യങ്ങളോടും പ്രകടിപ്പിച്ച്‌ പാകിസ്താന്‍.

സൗദി അറേബ്യയേയും യു.എ.ഇ.യേയുമാണ് പാകിസ്താന്‍ ചൂണ്ടുന്നത്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ വിരുദ്ധത മറ്റ് രാജ്യങ്ങളോടും പ്രകടിപ്പിച്ച്‌ പാകിസ്താന്‍. സൗദി അറേബ്യയേയും യു.എ.ഇയേയുമാണ് പാകിസ്താന്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ അവഹേളിക്കുന്നത്.
എല്ലാ രംഗത്തും ഇന്ത്യയെ പിന്തുണയ്‌ക്കുന്ന നടപടികളാണ് സൗദിയും യു.എ.ഇയും സ്വീകരിക്കുന്നതെന്നതാണ് പാകിസ്താനെ നിരാശരാക്കുന്നത്.
ഇന്ത്യക്കെതിരെ സാമ്ബത്തികരംഗത്തും രാജ്യാന്തര തലത്തിലും കടന്നുകയറ്റം ആരോപിക്കുന്ന ക്യാന്പയിനാണ് പാകിസ്താന്‍ നടത്തുന്നത്. ഇന്ത്യയുടെ മറ്റ് സുഹൃദ് രാജ്യങ്ങളേയും പാകിസ്താന്‍ വെറുതേവിടുന്നില്ല. ഇസ്ലാമിക രാജ്യങ്ങളെന്ന നിലയില്‍ പാകിസ്താനെ പിന്തുണയ്‌ക്കുന്നില്ലെന്നതും കടുത്ത ഭാഷയിലാണ് വിമര്‍ശിക്കുന്നത്.
കഴിഞ്ഞ മാസം ആസൂത്രിതമായി നടന്ന ട്വിറ്റര്‍ ക്യാമ്ബെയിന്‍ വിശകലനം നടത്തിയത് ഇസ്രായേല്‍ ചാരസംഘടനയാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന തരത്തിലാണ് ആദ്യം ക്യാമ്ബെയിന്‍ ആരംഭിച്ചത്. അറബി ഭാഷയിലാണ് പ്രചാരണം ശക്തമായത്. 2019ല്‍ ഇന്ത്യയില്‍ ഇസ്ലാമോഫോബിയയാണ് എന്ന പേരില്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് പാകിസ്താന്‍ നടത്തിയ ട്വിറ്റര്‍ ക്യാമ്ബെയിനും ഇസ്രയേല്‍ മുന്‍ അനുഭവമായി ചൂണ്ടിക്കാട്ടി.
ഇസ്ലാമിക മേഖലയില്‍ വ്യക്തമായ ചേരിതിരിവ് പ്രകടമാണെന്നും ഖത്തറിനൊപ്പം തുര്‍ക്കിയും പാകിസ്താനും ചേര്‍ന്ന് മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക മതമൗലികവാദ ത്രയം രൂപംകൊണ്ടിരിക്കുന്നുവെന്നും ഇസ്രയേല്‍ പറയുന്നു. 1990ല്‍ ഉറ്റ സുഹൃത്തുക്കളായിരുന്ന സൗദിയേയും യു.എ.ഇയേയും താലിബാന്‍ ഇത്തവണ മാറ്റിനിര്‍ത്തിയത് ഭീകരതയോട് സഹകരിക്കാത്ത തിനാലാണെന്നും രഹസ്യാന്വേഷണ സംഘടനകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button