India

വെള്ളം കയറിയ ഇടങ്ങളിൽ ഭീമൻ ഉടുമ്പുകൾ

“Manju”

കൊൽക്കത്ത: ബംഗാൾ തീരത്ത് യാസ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചതിന് പിന്നാലെ കൊൽക്കത്തയിലെ വെള്ളക്കെട്ടിൽ ഇഴഞ്ഞു നീങ്ങുന്ന ഭീമൻ ഉടുമ്പിന്റെ ദൃശ്യങ്ങൾ പുറത്ത്. കൊൽക്കത്തയിലെ ബാങ്കോർ അവന്യൂവിലാണ് സംഭവം. സ്ഥലത്ത് മൂന്നിൽ അധികം ഉടുമ്പുകളെ കണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

മഴയെ തുടർന്ന് കനാലിൽ വെള്ളം നിറഞ്ഞതോടെയാണ് ഉടുമ്പ് തെരുവിൽ ഇറങ്ങിയതെന്നാണ് നിഗമനം. ഐഎഫ്എസ് ഓഫീസറായ പ്രവീൺ അങ്കുസ്വാമിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഇത്തരത്തിൽ ഏതെങ്കിലും വന്യ ജീവികളെ തെരുവുകളിൽ കാണുകയാണെങ്കിൽ ഉടൻ വനംവകുപ്പിനെ അറിയിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

അതേസമയം പ്രചരിക്കുന്ന വീഡിയോ പഴയതാകാമെന്നാണ് അധികൃതരുടെ അഭിപ്രായം. വീഡിയോ പ്രചരിച്ചതോടെ അധികൃതർ സ്ഥലത്തെത്തിയെങ്കിലും ഉടുമ്പിനെ കണ്ടെത്താൻ സാധിച്ചില്ലെന്നും വനുവകുപ്പ് അധികൃതർ അറിയിച്ചു.

Related Articles

Back to top button