KeralaLatest

ഹരിഹരപുരം സ്‌കൂൾ കെട്ടിട സമുച്ചയം ഉത്ഘാടനം ചെയ്തു; പൊതുവിദ്യാഭ്യാസ യജ്ഞം ഫലം കണ്ടു – കടകംപള്ളി സുരേന്ദ്രൻ

“Manju”

കേരളത്തിൽ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് ആരംഭിച്ച പൊതുവിദ്യാഭ്യാസ യജ്ഞം ഉദ്ദേശിച്ച ഫല പ്രാപ്തിയിൽ എത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം ഇത്രയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടശേഷം ആയിരക്കണക്കിന് പുതിയ സ്‌കൂൾ കെട്ടിടങ്ങളാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. എല്ലാം അന്താരാഷ്ട്ര നിലവാരത്തിലു ള്ളതും. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കി യതും നന്നായി. വർക്കല എം.എൽ.എ. നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതി യായ ”വിദ്യാദിശ-വർക്കല മണ്ഡലം” എന്ന പദ്ധതിയെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

മന്ത്രി ഹോം കോറന്റൈനിലായതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഉത്ഘാടനം നിർവ്വഹിച്ചത്. യോഗത്തിൽ അഡ്വ: വി. ജോയി. എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് വി. സുമംഗല, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ്. ജോസ്, സുമിത്ര, വി.എസ്. വനിത, ജോൺ കെന്നത്ത്, കലാദേവി അമ്മ, ബി.പി.ഒ. ബൈജു, എച്ച്.എം. ബി. സുനിത, രഞ്ജ രാജ്, ഇലകമൺ പഞ്ചായത്ത് സെക്രട്ടറി ജെസ്സി എന്നിവർ സംസാരിച്ചു. ചടങ്ങിൽ അഡ്വ: വി. ജോയി.എം.എൽ.എ.യ്ക്കും, കോൺട്രാക്ടറായ നിജാമോനും ഉപഹാരങ്ങൾ നല്കി.

Related Articles

Back to top button