IndiaKeralaLatest

ബംബര്‍ ലോട്ടറികളില്‍ മാത്രം ഭാഗ്യം പരീക്ഷിച്ചിരുന്ന റെജിന്‍ മണ്‍സൂണ്‍ ബമ്പറില്‍ കോടീശ്വരനായി

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: ബംബര്‍ ലോട്ടറികളില്‍ മാത്രം ഭാഗ്യം അന്വേഷിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശി റെജിനാണ് ഇത്തവണത്തെ മണ്‍സൂര്‍ ബംബര്‍. ലോട്ടറി വഴികിട്ടിയ അഞ്ചുകോടി ഉപയോഗിച്ച്‌ മറ്റുള്ളവര്‍ക്കും ജോലി നല്‍കാവുന്ന ഒരു സ്ഥാപനവും, നല്ലൊരു വീടും ഒരുക്കാനാണ് റെജിയുടെ പദ്ധതി.

ബംബറുകളില്‍ മാത്രമായിരുന്നു റെജിയുടെ ഭാഗ്യ പരീക്ഷണം. സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലമില്ല. അടിക്കുമെങ്കില്‍ ബംബര്‍തന്നെ അടിക്കട്ടെ എന്നായിരുന്നു ആഗ്രഹം. ആ മോഹമാണ് ഇത്തവണത്തെ മണ്‍സൂണ്‍ ബംബര്‍ ലോട്ടറിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പെരുമ്പാവൂര്‍ കനി ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത എം.ഡി 240331 ടിക്കറ്റിലൂടെയാണ് ഭാഗ്യമെത്തിയത്. നറുക്കെടുപ്പ് ദിവസമെടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനമടിച്ചത് ഉടമ അറിയുന്നത് ഒരു ദിവസം കഴിഞ്ഞാണ്.

പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് റെജിന്‍. നേരത്തെ ഒരു തവണ 5000 രൂപ അടിച്ചതാണ് ഏക സമ്മാനം. ലോട്ടറി തുക ഉപയോഗിച്ച്‌ കുറച് പേര്‍ക്ക് ജോലി നല്‍കാവുന്ന ഒരു സ്ഥാപനവും, നല്ലൊരു വീടുമാണ് ലക്ഷ്യം. ഇനിയും ബംബര്‍ ലോട്ടറികളില്‍ തന്നെ ഭാഗ്യ പരീക്ഷണം തുടരാനാണ് റെജിന്റെ തീരുമാനം.

Related Articles

Back to top button