KeralaLatest

ദേശ സ്നേഹിയാണ് സവര്‍ക്കര്‍; വി മുരളീധരന്‍

“Manju”

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ 50 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ട ദേശ സ്നേഹിയാണ് വീര സവര്‍ക്കറെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. സവര്‍ക്കറുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ദേശസ്നേഹത്തേയും വീര പ്രവൃത്തികളെയും ഓര്‍മിക്കുകയായിരുന്നു വി മുരളീധരന്‍. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വി.ഡി സവര്‍ക്കറിന് തുല്യം സവര്‍ക്കര്‍ മാത്രമെന്ന് മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സുവര്‍ണ്ണ നക്ഷത്രമായ വീര സവര്‍ക്കറുടെ ജന്മദിനമാണിന്ന്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ 50 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ട ദേശ സ്നേഹി. പിറന്ന നാടിനെ മോചിപ്പിക്കാന്‍ തടവറയില്‍ നിന്നും പോരാടിയ വിപ്ളവകാരി. തീക്ഷ്ണമായ പീഡനങ്ങളേറ്റുവാങ്ങിയപ്പോഴും ഇരുട്ടറയില്‍ നിന്ന് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച്‌ സ്വാതന്ത്ര്യമെന്ന സ്വപ്നം കാണാന്‍ യുവാക്കളെ പ്രേരിപ്പിച്ച വ്യക്തിയാണ് വി.ഡി. സവര്‍ക്കര്‍. നിരുപാധിക സ്വാതന്ത്ര്യം അവകാശമാണെന്ന് പ്രഖ്യാപിച്ച ധീരന്‍. ജാതീയ അസമത്വങ്ങള്‍ക്കെതിരെ നിലകൊണ്ട സാമൂഹ്യ പരിഷ്കര്‍ത്താവ്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വി.ഡി സവര്‍ക്കറിന് തുല്യം സവര്‍ക്കര്‍ മാത്രം . എന്നാല്‍ ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസ്സ് എക്കാലത്തും സവര്‍ക്കറുടെ സംഭാവനകളെ വിസ്മരിച്ചു. സവര്‍ക്കറോട് നീതി കാണിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഒരു ഘട്ടത്തിലും തയ്യാറായില്ല. ഇന്നാകട്ടെ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ സവര്‍ക്കറെ നിരന്തരം അധിക്ഷേപിക്കുന്നതിനും ചിലര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. സവര്‍ക്കറുടെ സംഭാവനകള്‍ അടുത്തറിയാന്‍ പുതുതലമുറ തയ്യാകണം. സ്വാതന്ത്ര്യ സമരകാലത്ത് ‘നിങ്ങളുണ്ടെങ്കില്‍ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കില്‍ നിങ്ങളില്ലാതെ നിങ്ങള്‍ എതിര്‍ത്താല്‍ നിങ്ങളെ എതിര്‍ത്ത് മുന്നേറു’ മെന്ന് ആഹ്വാനം ചെയ്ത സവര്‍ക്കറുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമങ്ങള്‍.

Related Articles

Back to top button