KeralaLatest

പ്ലസ് വണ്‍ പരീക്ഷ; ഓണാവധിയോട് അടുപ്പിച്ച്‌ നടത്തുമെന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോട് അടുപ്പിച്ച്‌ നടത്തുമെന്ന് മുഖ്യമന്ത്രി. ഈ സമയത്ത് പരീക്ഷ നടത്താനാവശ്യമായ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

എസ്‌എസ്‌എല്‍സി, ഹയര്‍സെകന്‍ഡറി, വോകേഷണല്‍ ഹയര്‍സെകന്‍ഡറി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്നിക് കോളജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണയം ഉടന്‍ നടത്തും, മുടങ്ങിയ പരീക്ഷകള്‍ക്ക് ഇന്റേണല്‍ അസെസ്മന്റ് മാര്‍കുകളുടെ അടിസ്ഥാനത്തിലും ജൂണ്‍ മാസത്തില്‍ ഫലം പ്രഖ്യാപിക്കും. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ ഉണ്ടാക്കും. 1 മുതല്‍ 4 വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം എസ്‌എസ്‌എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി 70 ക്യാമ്പുകളിലായി 12512 അധ്യാപകരേയും റ്റിഎച്ച്‌എസ്‌എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി രണ്ട് ക്യാമ്പുകളിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്. ഹയര്‍ സെകന്‍ഡറി വിഭാഗത്തില്‍ 79 ക്യാമ്പുകളിലായി 26447 അധ്യാപകരേയും വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി വിഭാഗത്തില്‍ എട്ട് ക്യാമ്പുകളിലായി 3031 അധ്യാപകരേയുമാണ് മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിട്ടുള്ളത്.

Related Articles

Back to top button