KeralaLatest

തദ്ദേശവോട്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

“Manju”

 

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പ് വോട്ടിങ്ങിന് നാളെമുതല്‍ തുടക്കമാവുകയാണ്. 2.76 കോടി വോട്ടര്‍മാരില്‍ 1.72 ലക്ഷം കന്നിവോട്ടര്‍മാരാണ് ഉള്ളത്. തിരഞ്ഞെടുപ്പിന് വോട്ടുചെയ്യാനെത്തുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒട്ടേറെ പ്രത്യേകതകള്‍ ഇത്തവണയുണ്ട്. കോവിഡ് ആശങ്ക മറികടന്ന് വോട്ടുചെയ്യാനെത്തുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് ആദ്യംതന്നെ പരിശോധിക്കണം. മുന്‍കാലങ്ങളില്‍ വോട്ട് ചെയ്തിട്ടുള്ളതുകൊണ്ട് ഇത്തവണയും വോട്ടര്‍ പട്ടികയില്‍ പേരുകാണും എന്ന് ചിന്തിക്കരുത്. ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിലോ, പ്രാദേശിക പാര്‍ട്ടിപ്രവര്‍ത്തകരുടെ സഹായത്താലോ പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പാക്കാം.

വോട്ട് കരുതലോടെ
ഡിസംബര്‍ 8,10,14 തീയതികളിലായാണ് ഇത്തവണ വോട്ടെടുപ്പ്. രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് വോട്ടുചെയ്യാനുള്ള സമയം. വോട്ട് ചെയ്യാനെത്തുന്നവര്‍ മൂക്കും വായും മൂടുന്ന വിധത്തില്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. മാസ്‌ക്ക് താഴ്ത്തി സംസാരിക്കാന്‍ പാടില്ല. സംസാരിക്കുമ്പോള്‍ 6 അടി അകലം പാലിച്ചിരിക്കാണം. വോട്ട്‌ചെയ്യാന്‍ വരിനില്‍ക്കുമ്പോഴും 6 അടി അകലം പാലിക്കണം. കുട്ടികളെ പോളിങ് ബൂത്തിലേക്ക് കൊണ്ടുപോകരുത്. ഒപ്പിടുന്നതിനുള്ള പേന വോട്ടര്‍മാര്‍ കൊണ്ടുപോകുന്നത് കുടുതല്‍ സുരക്ഷിതമായിരിക്കും.ബൂത്തിന് പുറത്ത് സാനിറ്റൈസറോ കൈകഴുകുന്നതിനുള്ള സംവിധാനമോ ഉണ്ടാകും. ബൂത്തിനുള്ളല്‍ ഒരേസമയം 3 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ.

കോവിഡ് ‘പ്രത്യേക’ വോട്ടര്‍മാര്‍
വോട്ടെടുപ്പിന്റെ തലേന്ന് 3 മണിവരെ കോവിഡ് പോസിറ്റീവ് ആകുന്നവരോ ആരോഗ്യവകുപ്പ് ക്വാറന്റീന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നവര്‍ ഇത്തവണ പ്രത്യേക വോട്ടര്‍മാരാണ്. ഇവര്‍ക്ക് വോട്ടുചെയ്യുന്നതുനുവേണ്ടി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്. പോലീസിന്റെ അകമ്പടിയോടെ വോട്ടര്‍മാരുടെ അടുത്തെത്തി ബാലറ്റ് പോപ്പര്‍ കൈമാറും. വോട്ട് രേഖപ്പെടുത്തി അപ്പോള്‍ തന്നെ സംഘത്തിലെ സ്‌പെഷല്‍ പോളിങ്ങ് ഓഫീസര്‍ക്ക് കൈമാറാം.അല്ലെങ്കില്‍ തപാലിലോ, ആള്‍വശമോ വരണാധികാരിക്ക് എത്തിക്കാം. കോവിഡ് ബാധിച്ച് മറ്റ് ജില്ലകളില്‍ കുടുങ്ങിപ്പോയവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് പട്ടിക അനുസരിച്ചാണ് പ്രത്യേക വോട്ടര്‍മാരെ തിരഞ്ഞെടുക്കുന്നത്.

പഞ്ചായത്തിലെ വോട്ടെടുപ്പ്
ത്രിതലസംവിധാനം നിലവില്‍ വന്നതോടുകൂടി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്ക് മൂന്ന് വോട്ടുകള്‍ ചെയ്യേണ്ടതുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ് മൂന്ന് വോട്ടുകള്‍. മൂന്ന് ബാലറ്റ് യൂണിറ്റുകളില്‍ വോട്ട് രേഖപ്പെടുത്തണം. നഗരസഭയിലും കോര്‍പറേഷനിലും വോട്ട് ചെയ്യുന്നവര്‍ക്ക് ഒറ്റ ബാലറ്റ് യൂണിറ്റും ഒറ്റ വോട്ടും മാത്രമേയുള്ളു. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ അമര്‍ത്തുമ്പോള്‍ അദ്ദേഹത്തിന് തന്നെയാണോ വോട്ട് വീണതെന്ന് മനസിലാക്കാനുള്ള വിവിപാറ്റ് സംവിധാനം ഇത്തവണ ഉണ്ടാകില്ല. വോട്ടര്‍മാര്‍ തിരിച്ചറിയല്‍രേഖ കൈയ്യില്‍ കരുതണം.

Related Articles

Back to top button