International

ധ്രുവമേഖലയിൽ കാലുറപ്പിക്കാൻ ചൈന

“Manju”

ഹോങ്കോംഗ്: കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന ആർടിക് മേഖലയിൽ ചുവടുറപ്പിക്കാൻ ചൈനയുടെ നീക്കം. ശുദ്ധജലം മഞ്ഞുകട്ടകളായി സംഭരിക്കപ്പെട്ടിട്ടുള്ള ഭൂമിയുടെ ഖനിയ്ക്കു മേലാണ് ചൈനയുടെ കണ്ണ്. ഗവേഷണത്തിന്റെ പേരിൽ ലോകരാഷ്ട്ര ങ്ങൾക്കൊപ്പം ആർട്ടിക്കിലേക്ക് നീങ്ങിയ ചൈന തങ്ങളുടെ കേന്ദ്രം സ്ഥാപിച്ചാണ് പ്രവർ ത്തനം നടത്താനൊരുങ്ങുന്നത്. ഒപ്പം കേന്ദ്രത്തിന്റെ നിരീക്ഷണം സ്വന്തം ഉപഗ്രഹത്താൽ നടത്താനും തീരുമാനിച്ചുകഴിഞ്ഞു.

അമേരിക്കയുമായി വർഷങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയ ധാരണകളിൽ വിള്ളൽ വീണ ശേഷം റഷ്യയെയാണ് ചൈന കൂട്ടുപിടിച്ചിട്ടുള്ളത്. ഇനി ലോകത്തിലെ ധനസമ്പാദന മേഖലയായി മാറാൻ പോകുന്ന ആർട്ടിക് മേഖലയിലാണ് ചൈന ആധിപത്യം നേടാൻ ശ്രമിക്കുന്നത്. മേഖലയിൽ നിന്നും കൂറ്റൻ മഞ്ഞുകട്ടകൾ പൊട്ടിച്ചെടുക്കാനാകുന്ന ഉകരണങ്ങൾ ചൈന സ്വയം വികസിപ്പിച്ചുകഴിഞ്ഞു. ഒപ്പം ധ്രുവമേഖലകളിലെ കപ്പൽ ഗതാഗതം ഓരോ നിമിഷവും ശ്രദ്ധിക്കാനായി ഉപഗ്രഹസംവിധാനവും ചൈന സ്ഥാപിച്ചുകഴിഞ്ഞു.

ചൈനാ കടലിൽ മറ്റ് രാജ്യങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത അതേ നയം ആർട്ടിക്ക് മേഖലയിലും ചൈന നടപ്പാക്കുമെന്ന മുന്നറിയിപ്പ് 2019ൽ അമേരിക്കയുടെ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയിരുന്നു. ഇപ്പോൾ അതേ ആശങ്കയാണ് യൂറോപ്യൻ രഹസ്യാന്വേഷണ വിഭാഗവും ഉയർത്തുന്നത്.

Related Articles

Back to top button