InternationalLatest

ഫ്രാന്‍‌സില്‍ കൊ​വി​ഡി​ന്റെ​ ​അ​ഞ്ചാം​ ​ഘ​ട്ട​ ​വ്യാ​പ​നം​

“Manju”

പാ​രി​സ്:​ ​ഫ്രാന്‍‌സില്‍ കൊ​വി​ഡി​ന്റെ​ ​അ​ഞ്ചാം​ ​ഘ​ട്ട​ ​വ്യാ​പ​നം​ ​അ​പ​ക​ട​ക​ര​മാ​യി​ ​വ​ര്‍​ദ്ധി​ക്കു​ന്നു.​ ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ത്തെക്കാ​ള്‍​ ​ര​ണ്ടി​ര​ട്ടി​ ​കേ​സു​ക​ളാ​ണ് ​ഈ​ ​ആ​ഴ്ച​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്ത​ത്.​ ​പ്ര​കാ​ശ​ ​വേ​ഗ​ത്തി​ലാ​ണ് ​വ്യാ​പ​നം​ ​ന​ട​ക്കു​ന്ന​തെ​ന്ന് ​സ​ര്‍​ക്കാ​ര്‍​ ​വ​ക്താ​വാ​യ​ ​ഗ​ബ്രി​യേ​ല്‍​ ​അ​ട്ടാ​ല്‍​ ​പ​റ​ഞ്ഞു.​ ​ആ​ശു​പ​ത്രി​ക​ള്‍​ ​കൊ​വി​ഡ് ​രോ​ഗി​ക​ളാ​ല്‍​ ​നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.​ ​അ​തേ​സ​മ​യം​ ​വാ​ക്സി​നേ​ഷ​നി​ല്‍​ ​ഏ​റെ​ ​മു​ന്നി​ലാ​ണ് ​ഫ്രാ​ന്‍​സ് ​എ​ന്ന​ത് ​ആ​ശ്വാ​സ​ക​ര​മാ​ണ്.

ശ​നി​യാ​ഴ്ച​ ​മാ​ത്രം7,974​ ​പേ​രാ​ണ് ​ആ​ശു​പ​ത്രി​യി​ല്‍​ ​ചി​കി​ത്സ​ ​തേ​ടി​യെ​ത്തി​യ​ത്.​ ​ഇ​തി​ല്‍​ 1,333​ ​പേ​ര്‍​ ​തീ​വ്ര​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ലാ​ണ്.​ ​ബൂ​സ്റ്റ​ര്‍​ ​ഡോ​സ് ​വി​ത​ര​ണം​ ​ചെ​യ്യാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​ഫ്രാ​ന്‍​സ്.​ ​രാ​ജ്യ​ത്തെ​ ​റെ​സ്റ്റോ​റ​ന്റു​ക​ള്‍,​ ​ക​ഫേ​ക​ള്‍,​ ​സാം​സ്കാ​രി​ക​ ​കേ​ന്ദ്ര​ങ്ങ​ള്‍​ ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ ​പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ല്‍ ​ഹെ​ല്‍​ത്ത്പാ​സ് ​ഹാ​ജ​രാ​ക്ക​ണം.​വാ​ക്സി​ന്റെ​ ​ര​ണ്ട് ​ഡോ​സും​ ​എ​ടു​ത്ത​ത്,​ ​കൊ​വി​ഡി​ല്‍​ ​നി​ന്ന് ​സ​മീ​പ​കാ​ല​ത്ത് ​മു​ക്ത​മാ​യ​ത്,​ ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വാ​യ​ത് ​ ​എ​ന്നി​വ​യി​ല്‍​ ​ഏ​തെ​ങ്കി​ലു​മൊ​ന്നി​ന്റെ​ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ​കാ​ണി​ച്ചാ​ല്‍​ ​മ​തി​യാ​കും.​

Related Articles

Back to top button