InternationalLatest

യു.എ.ഇ.യില്‍ ശാന്തിഗിരി ആശ്രമം ബ്രാഞ്ച്: പ്രാഥമിക മീറ്റിംഗ് നടന്നു.

“Manju”

 

പോത്തന്‍കോട് : യു.എ.ഇ.യില്‍ വിവിധ മേഖലകളില്‍ സേവനം ചെയ്യുകയും താമസമാക്കുകയും ചെയ്തിരിക്കുന്ന ഗുരു ഭക്തരുടെ അഭിലാഷത്തിന് ഗുരു അനുവാദം നല്‍കി. യു എ ഈ യിൽ ഒരു പ്രാർത്ഥനകേന്ദരം തുടങ്ങാനുള്ള ഗുരുഭക്തരുടെ ശ്രമങ്ങൾക്ക് ഇതോടെ തുടക്കമായി.യു.എ.ഇ.യില്‍ നിന്നും പത്ത് പേരടങ്ങുന്ന പ്രതിനിധി സംഘമാണ് പൂജിതപീഠം ആഘോഷത്തോടനുബന്ധിച്ച് ഇന്ന് ശാന്തിഗിരി ആശ്രമത്തിലെത്തി യു.എ.ഇ.യില്‍ ഒരാശ്രമം ബ്രഞ്ച് തുടങ്ങുന്നതിന് ഗുരുവിനോട് അനുവാദം തേടിയത്. അനുവാദം ലഭിക്കുകയും തുടര്‍ന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുമായി ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ തീയറ്ററില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മീറ്റിംഗ് ചേരുകയും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയുമുണ്ടായി.

യു.എ.ഇ.യില്‍ നിന്നും എത്തിയ ഗുരുഭക്തരായ സന്ദീപ് സേതുമാധവന്‍, മുരളി ഏകരൂള്‍, എസ്. സുനില്‍, സതീഷ് ബാബു, അഭിലാഷ് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ ആര്‍ട്സ് & കള്‍ച്ചര്‍ രാജീവ് അഞ്ചല്‍, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് സീനിയര്‍ മാനേജര്‍ (അഡ്മിനിസ്ട്രഷന്‍സ്) ധീരജ് കെ.എം. എന്നിവര്‍ സർവാദരണീയ സ്വാമിയോടൊപ്പം മീറ്റിംഗില്‍ പങ്കെടുത്തു. ആശ്രമ പ്രവര്‍ത്തനങ്ങള്‍ യു.എ.യില്‍ ഏകോപിപ്പിക്കുന്നതിനും, കൂടുതല്‍ ആളുകളിലേക്ക് ഗുരുവിന്റെ ആശയം എത്തിക്കുന്നതിനും പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യേണ്ടതിന്റെ ആവശ്യകതയും മീറ്റിംഗില്‍ പ്രതിപാദിച്ചു.

Related Articles

Back to top button