International

അബുദാബി സർക്കാർ ഓഫീസുകളിൽ 60% പേർക്ക് ജോലിക്കെത്താം.

“Manju”

അബുദാബിയിൽ കൊറോണയെത്തുടർന്ന് സർക്കാർ സ്ഥാപനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയ ജീവനക്കാരുടെ നിരക്കുയർത്താൻ തീരുമാനം. മെയ് 30 മുതൽ ജീവനക്കാരുടെ തോത് 60 ശതമാനമാക്കി ഉയർത്തും. സുരക്ഷാ വ്യവസ്ഥകൾ മുൻനിർത്തി ജീവനക്കാരുടെ എണ്ണം 30 ശതമാനമാക്കി കുറച്ചിരുന്നു. അത്യാഹിത ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 60 വയസിലധികം പ്രായമുള്ള ജീവനക്കാർക്കും വിട്ടുമാറാത്ത അസുഖങ്ങളുള്ള ജീവനക്കാർക്കും നിശ്ചയദാർഢ്യക്കാരായ ജീവനക്കാർക്കും ഗർഭിണികൾക്കും വിദൂര തൊഴിൽ രീതി പിന്തുടരാവുന്നതാണ്.

പത്താംതരത്തിന് താഴയുള്ള ക്ലാസുകളിൽ വിദൂരപഠനരീതി പിന്തുടരുന്ന മക്കളുണ്ടെങ്കിൽ രക്ഷിതാക്കളിൽ ഒരാൾക്കും വിദൂര തൊഴിൽ രീതി അടുത്ത അധ്യയനവർഷം വരേക്കും തുടരാം. വാക്സിനെടുക്കാത്ത ജീവനക്കാർ എല്ലാ ആഴ്‌ചയും പി.സി.ആർ പരിശോധന നടത്തണം. വാക്സിൻ രണ്ടാം ഡോസെടുത്ത് 28 ദിവസത്തിലധികമായവർ മാസത്തിൽ പി.സി.ആർ പരിശോധന നടത്തണം.

അൽഹൊസൻ ഗോൾഡ് സ്റ്റാറോ, ഇ-യോ ലഭിച്ചവർക്ക് ഇതാവശ്യമില്ല. നിർബന്ധിത പി.സി.ആർ പരിശോധനയുടെ ഫീസ് ജീവനക്കാർ തന്നെ വഹിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. വാക്സിനേഷൻ ആവശ്യമില്ലാത്തവർക്ക് പ്രത്യേക സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പരിശോധന സൗജന്യമായിരിക്കും.

Related Articles

Back to top button