InternationalLatest

സൈന്യത്തിന് ‘ഷൂട്ട് ടു കില്‍’ ഓര്‍ഡര്‍

“Manju”

അല്‍മാട്ടി: രാജ്യത്ത് കലാപം സൃഷ്ടിക്കുന്ന അക്രമികളെ അടിച്ചമര്‍ത്താന്‍ തുനിഞ്ഞിറങ്ങി കസാഖ്സ്ഥാന്‍. കലാപകാരികളെ വെടിവെച്ച്‌ കൊല്ലാനുള്ള ‘ഷൂട്ട് ടു കില്‍’ ഓര്‍ഡര്‍ സൈന്യത്തിന് പ്രസിഡന്റ് കാസിം ടോക്കായേവ് ഒപ്പിട്ട് നല്‍കി.

താരതമ്യേന ശാന്തരാഷ്ട്രമായിരുന്ന കസാഖ്സ്ഥാന്‍, ചരിത്രത്തില്‍ ഏറ്റവും വലിയ ആഭ്യന്തര കലാപത്തിന്റെ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. ഇന്ധനവിലക്കെതിരെയുള്ള പ്രതിഷേധമെന്ന പേരില്‍ 18 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സൈനികരെയും അക്രമികള്‍ ഇതുവരെ കൊലപ്പെടുത്തി. ഇതോടെയാണ് കസാഖ്സ്ഥാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.

കസാഖ്സ്ഥാന്റെ സഹായത്തിനുള്ള അഭ്യര്‍ത്ഥന മാനിച്ച്‌ റഷ്യ, പാരാട്രൂപ്പര്‍ കമാന്‍ഡോകളെ അയച്ചു കൊടുത്തിട്ടുണ്ട്. ആയുധം കയ്യിലെടുക്കുന്നവര്‍ നിര്‍ദാക്ഷിണ്യം കൊല്ലപ്പെടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Related Articles

Back to top button