Latest

വയനാട് ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ്

“Manju”

വയനാട് ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 2444 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.23 ആണ്.കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1133 പേരാണ്. 3750 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57331 ആയി. 52286 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4573 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3012 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇന്ന് 1780 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 443950 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Related Articles

Back to top button