India

കൊറോണ രോഗിയായ യുവതി പ്രസവിച്ച് നിമിഷങ്ങൾക്കകം മരിച്ചു

“Manju”

മുംബൈ : മാതൃത്വം മനസ്സിൽ തുളുമ്പുന്ന ഓരോ സ്ത്രീയും അമ്മയാണ് . പ്രസവിച്ച് നിമിഷങ്ങൾക്കകം കൊറോണ വൈറസ് എന്ന മഹാമാരിയിലൂടെ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന് ഇപ്പോൾ മുലപ്പാൽ നൽകാൻ നിരവധി അമ്മമാർ.

നാഗ്​പുരിലെ എച്ച്​.ആർ കൺസൽട്ടൻറ്​ ആയിരുന്ന 32കാരിയായ മിനാൽ വെർനേകറാണ് പ്രസവിച്ച് നിമിഷങ്ങൾക്കുള്ളിൽ മരണപ്പെട്ടത് . കൊറോണ സ്​ഥിരീകരിച്ചതോടെ മിനാലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രത്യേക സിസേറിയനിലൂടെയാണ്​ കുഞ്ഞിനെ പുറത്തെടുത്തത്​. കുഞ്ഞിന്​ ജന്മം നൽകി സെക്കൻറുകൾക്കുള്ളിൽ മിനാലിന്​ ഹൃദയാഘാതമുണ്ടാകുകയും മരിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം 8 ന് നാഗ്​പുരിലെ കിങ്​സ്​വേ ആശുപത്രിയിലായിരുന്നു പ്രസവം.

മിനാൽ കുഞ്ഞിനായി കണ്ടുവെച്ചിരുന്ന ഇവാൻ എന്ന പേരാണ്​ കുഞ്ഞിന്​ ഇട്ടത്​. കുഞ്ഞ്​ ഇവാ​ന്​ അലർജി പ്രശ്​നമുള്ളതിനാൽ മുലപ്പാൽ അല്ലാതെ മറ്റൊന്നും നൽകാൻ സാധിക്കില്ലെന്ന്​ ഡോക്​ടർമാർ അറിയിക്കുകയായിരുന്നു. ഇവാന്​ മുലപ്പാൽ ആവശ്യമാണെന്ന വാർത്ത പരന്നതോടെ നിരവധി അമ്മമാരാണ്​ മുലപ്പാൽ നൽകാനായി തയ്യാറായത്​.

‘ഏപ്രിൽ എട്ടിന്​ ഭാര്യ മരിച്ചത്​ അറിഞ്ഞ​ ശേഷം ഞങ്ങളുമായി ബന്ധപ്പെട്ട അമ്മമാരോട്​ ഞാനും കുടുംബവും നന്ദിയുള്ളവരായിരിക്കും. ഞങ്ങളുടെ കുഞ്ഞിന്​ മറ്റു പാലുകൾ അലർജിയായതിനാൽ നിരവധി സ്​ത്രീകൾ ദിവസവും കുഞ്ഞിനായി മുലപ്പാൽ നൽകുന്നു. മനുഷ്യത്വപരമായ ഈ പ്രവൃത്തിമൂലം ഞങ്ങളു​ടെ കുഞ്ഞ്​ അതിജീവിക്കുകയും ആശുപത്രി വിടുകയും ചെയ്​തു’ -ഇവാ​ന്റെ പിതാവ്​ ചേതൻ പറഞ്ഞു.

Related Articles

Back to top button