International

മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു: 18 അടി ഉയരത്തിൽ കുടുങ്ങി ഗർഭിണി

“Manju”

വാഷിംഗ്ടൺ: മെക്‌സിക്കൻ അതിർത്തിയിൽനിന്നു നിയമവിരുദ്ധമായി യു.എസിലേക്കു മതിൽ ചാടിക്കടക്കാൻ ശ്രമിച്ച ഗർഭിണി 18 അടി ഉയരത്തിൽ കുടുങ്ങി. ഹോണ്ടുറാസിൽ നിന്നുള്ള ഇരുപത്തിമൂന്നു വയസുകാരിയാണ് അതിസാഹസത്തിനു മുതിർന്ന് കുടുങ്ങിയത്.

എൽ പാസോയ്ക്കും ക്വീഡാഡ് ജൂറോസിനു മദ്ധ്യേയുള്ള മതിലിലാണ് ഇവർ കയറിയത്. പതിനെട്ടടി വരെ എത്തിയപ്പോൾ കയറാനും താഴേയ്ക്ക് ഇറങ്ങാനും പറ്റാത്ത നിലയിലായി. തുടർന്ന് രക്ഷാപ്രവർത്തകർ എത്തി നിലത്തിറക്കുകയായിരുന്നു.

യുവതിയ്ക്ക് തളർച്ച അനുഭവപ്പെട്ടതിനാൽ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെന്ന് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഫോഴ്‌സ് (സി.ബി.പി.) വ്യക്തമാക്കി. പരിശോധനയ്ക്കു ശേഷം അതേദിവസം തന്നെ 42ാം ചട്ടപ്രകാരം ഇവരെ തിരികെ മെക്‌സിക്കയിലേക്ക് വിട്ടു.

ആരോഗ്യപ്രശ്‌നമുള്ളവർ രാജ്യത്തു പ്രവേശിക്കുന്നതു വിലക്കുന്ന പൊതുജനാരോഗ്യ ചട്ടമാണ് 42. രക്ഷാദൗത്യത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. മതിലിൽനിന്ന് ഇറങ്ങാൻ യുവതിയെ സഹായിക്കുന്ന സി.ബി.പി ദൃശ്യങ്ങളും ഇതിൽ കാണാം.

Related Articles

Back to top button