InternationalLatest

ഗായകനും നടനുമായ കാംപ്ബെല്‍ ഡാനിഷ് അന്തരിച്ചു

“Manju”

ന്യൂയോര്‍ക്ക്: പ്രശസ്ത പോപ്പ് ഗായകനും നടനുമായ ഡാരിയസ് കാംപ്ബെല്‍ ഡാനിഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. അമേരിക്കയിലെ മിനസോട്ടയില്‍ വെച്ചായിരുന്നു അന്ത്യം. ഡാനിഷിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ മരണകാരണം വ്യക്തമല്ല.

യുകെയിലെ ഗ്ലാസ്ഗോയില്‍ സ്കോട്ടിഷ് മാതാവിന്റെയും ഇറാനിയന്‍ പിതാവിന്റെയും മകനായി ജനിച്ച കാംപ്ബെല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. 2002-ല്‍ അദ്ദേഹം തന്റെ ആദ്യ ആല്‍ബമായ ‘ഡൈവ് ഇന്‍’ പുറത്തിറക്കി. പിന്നീട് പുറത്തിറങ്ങിയ കളര്‍ ബ്ലൈന്‍ഡും ടോപ്പ് ലിസ്റ്റില്‍ ഇടംനേടി.

Related Articles

Back to top button