InternationalLatest

വാക്​സിന്​ പകരം ഉപ്പുലായനി ; 9000 പേര്‍ക്ക് വീണ്ടും വാക്‌സിനേഷന്‍

“Manju”

ബര്‍ലിന്‍: നഴ്​സ്​ ഉപ്പുലായനി കുത്തിവെച്ച സാഹചര്യത്തില്‍ ജര്‍മനിയില്‍ 9000 പേരെ വീണ്ടും വാക്​സിനേഷന്​ വിധേയമാക്കും. ഏപ്രിലിലാണ്​ ഫൈസര്‍ വാക്​സിന്​ പകരം ജര്‍മന്‍ നഴ്​സ്​ ഉപ്പുലായനി കുത്തിവെച്ചതെന്ന്​ ‘മെട്രോ യു.കെ’ റിപ്പോര്‍ട്ട്​ ചെയ്​തു​. ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നതോടെ ആറ്​ പേര്‍ക്ക്​ ഉപ്പുലായനി കുത്തിവെച്ചത്​ താനാണെന്ന്​ നഴ്​സ്​ സമ്മതിച്ചിരുന്നു.

ഫൈസര്‍ വാക്​സിന്റെ ഒരു കുപ്പി ​തന്റെ കൈയില്‍ നിന്ന്​ നഷ്​ടപ്പെട്ട്​ പോയതിനാലാണ്​ അങ്ങനെ ചെയ്​തതെന്നായിരുന്നു​ നഴ്‌സിന്റെ വിശദീകരണം​. അതെ സമയം ധാരാളം പേരെ ഇവര്‍ കബളിപ്പിച്ചതായി ആന്‍ഡിബോഡി പരിശോധനയില്‍ തെളിഞ്ഞു. വാക്​സിനെ വിമര്‍ശിച്ച്‌​​ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതായി പൊലീസ്​ കണ്ടെത്തി.

ഇതോടെയാണ്​​ മാര്‍ച്ച്‌​ അഞ്ചിനും ഏപ്രില്‍ 20 നും ഇടയില്‍ കുത്തിവെപ്പെടുത്തവര്‍ക്ക്​ വീണ്ടും വാക്​സിന്‍ നല്‍കുമെന്ന്​ ഫ്രീസ്​ലാന്‍ഡ്​ ജില്ല അഡ്​മിനിസ്​ട്രേറ്റര്‍ സ്വെന്‍ ആംബ്രോസി അറിയിച്ചത്. ഉപ്പുലായനി കുത്തിവെപ്പെടുത്ത എല്ലാവരും 70 വയസിന്​ മുകളില്‍ പ്രായമുള്ളവരാണെന്നതാണ്​ ആശങ്കയെന്ന്​ ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ജര്‍മന്‍ ജനസംഖ്യയുടെ 57 ശതമാനം പേരും കോവിഡ്​ പ്രതിരോധ കുത്തി​വെപ്പെടുത്തതായാണ്​ റിപ്പോര്‍ട്ട് 91000 പേരാണ്​ ജര്‍മനിയില്‍ കോവിഡ് മരണത്തിന് കീഴടങ്ങിയത് .

Related Articles

Back to top button