IndiaKeralaLatest

150ഓളം വീടുകള്‍ വെള്ളക്കെട്ടില്‍

“Manju”

അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്തിലെ പര്യക്കാടന്‍ പാടശേഖരം നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ 150ഓളം വീടുകള്‍ വെള്ളക്കെട്ടില്‍. കൊവിഡ് വ്യാപനം മൂലം പരിസരവാസികള്‍ക്ക് മാറി താമസിയ്ക്കാനും കഴിയുന്നില്ല. പുന്നപ്ര തെക്ക് പഞ്ചായത്ത് അധികൃതരേയും, കൃഷി വകുപ്പിനെയും അറിയിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അടിയന്തരമായി വെള്ളക്കെട്ടിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ പുന്നപ്ര തെക്ക് പഞ്ചായത്ത് പടിയ്ക്കല്‍ സമരം നടത്തുമെന്ന് പുന്നപ്ര കിഴക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഹസന്‍ എം.പൈങ്ങാമഠം അറിയിച്ചു.

Related Articles

Back to top button