IndiaLatest

മോദിക്ക് സല്യൂട്ട് ചെയ്ത് സംവിധായകന്‍ അലി അക്ബര്‍

“Manju”

കോഴിക്കോട്: രാജ്യത്തിന്റെ കുതിപ്പ് കാണാനും അനുഭവിക്കാനും കഴിഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി ഉണ്ടെന്ന് സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലാണ് അലി അക്ബര്‍ ഇങ്ങനെ പറഞ്ഞത്. പണ്ട് അമേരിക്കക്കാരന്‍ തന്ന ഉപ്പമാവും പാല്‍പ്പൊടിയും കഴിച്ച്‌ പഠിച്ച എനിക്ക് ഇന്ന് കുട്ടികളുടെ ഭക്ഷണത്തിന്റെ പണം അവരിലേക്ക് എത്തിക്കുമെന്നതറിയാനും കഴിഞ്ഞു. പണ്ട് നമ്മുടെ കരുതല്‍ ശേഖരമായ സ്വര്‍ണം പണയം വച്ചുണ്ടിരുന്നു. ഇന്ന് തന്റെ നാട്ടിലെ കര്‍ഷകര്‍ വിളയിക്കുന്ന അന്നം അഭിമാനത്തോടെ ഭക്ഷിക്കാന്‍ കഴിയുന്നതില്‍ നന്ദിയുണ്ടെന്നും അലി അക്ബര്‍ പറഞ്ഞു. 70 വര്‍ഷം അനുഭവിച്ച ദുരന്തങ്ങളില്‍ നിന്നും ആത്മാഭിമാനത്തോടെയുള്ള ഏഴു വര്‍ഷങ്ങള്‍ ദുരന്തങ്ങളില്‍ കൈ താങ്ങി സംരക്ഷിച്ചതിന് നന്ദി പറയുന്നതായും അലി അക്ബര്‍ അറിയിച്ചു. നമുക്ക് നാടു നന്നായാല്‍ മതിയെന്നും സത്യം പറയാലോ മോദി ഒരു ഒന്നൊന്നര യോദ്ധാവാണെന്നും ശത്രു പോലും ഉള്ളില്‍ ചെറിയ ഒരഹങ്കാരത്തോടെ അങ്ങയെ സ്മരിക്കുന്നുണ്ട്. ഇനിയും മുന്‍പോട്ട്. ധീരതയോടെ മുന്‍പോട്ട്. ഞങ്ങള്‍ കാത്തിരിക്കുന്നു. മോദിജിക്ക് സല്യൂട് ചെയ്താണ് അലി അക്ബറിന്റെ കുറിപ്പ് അവസാനിക്കുന്നത്.

Related Articles

Back to top button