IndiaLatest

‘വിജയ് ദിവസ്’ പരിപാടികള്‍ തണുക്കുന്നു

“Manju”

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക ബില്ല് പിന്‍വലിച്ചതിന് പിന്നാലെ സമരഭൂമി കയ്യൊഴിഞ്ഞ കര്‍ഷകരുടെ വിജയ് ദിവസ് പരിപാടി ഇന്ന് നടക്കും.
രാജ്യത്തെ അത്യുന്നത സൈനിക ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടതിന്റെ വേദന പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരും ഏറ്റെടുത്തുവെന്നതിന്റെ സൂചനയാണ് ഒരുവിഭാഗം ടിക്കായത്തിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളെ പിന്തുണയ്‌ക്കാതെ നാട്ടിലേക്ക് മടങ്ങിയതിലൂടെ തെളിയിക്കുന്നത്. ഇന്നലെ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള ടിക്കായത്തിന്റെ ശ്രമത്തിനെതിരെ പ്രതിഷേധമുണ്ടായതും ഏറെ ശ്രദ്ധേയമായി.
ഇന്ന് നടത്താനിരിക്കുന്ന വിജയ് ദിവസിന്റെ പേരില്‍ എന്ത് ക്രമസമാധാന പ്രശ്‌നമുണ്ടായാലും അതിന് പൂര്‍ണ്ണ ഉത്തരവാദിത്തം ടിക്കായത്തിനും അനുയായി കള്‍ക്കും ആയിരിക്കുമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കിയിട്ടുള്ളത്. വന്‍ തോതിലുള്ള പ്രകടനങ്ങളോ മറ്റ് പരിപാടികളോ നടത്താന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന നിലപാടിലാണ് പോലീസ് .
എല്ലാ അതിര്‍ത്തി മേഖലയിലും ടോള്‍ പ്ലാസകള്‍ കേന്ദ്രീകരിച്ചും കര്‍ഷകര്‍ പരിപാടി നടത്തുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ഇതിനിടെ ഏതു തീരുമാനത്തേയും അവസാന നിമിഷം അട്ടിമറിക്കുന്ന ടിക്കായത് സംഘത്തിന്റെ നീക്കങ്ങളെ പോലീസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ചുവരികയാണ്.
14 മാസം ടെന്റ് കെട്ടി സമരം നടത്തിവന്ന കര്‍ഷകരില്‍ ഭൂരിഭാഗവും പിന്മാറിക്കഴിഞ്ഞു. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് പിന്മാറിയത്. ഇതിനിടെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ തമ്ബടിച്ചവര്‍ സാധാനങ്ങളെല്ലാം അഴിച്ചെടുത്ത് 15-ാം തിയതിയോടെ മടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button