IndiaLatest

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്. 24 മണിക്കൂറിനിടെ 1,52,834 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 50 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 3,128 പേരാണ് കൊവിഡ് മൂലം മരിച്ചത്. 2,38,022 പേര്‍ രോ​ഗമുക്തരായി.യൂഎഇ യില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഏര്‍പ്പടുത്തിയ വിലക്ക് ജൂണ്‍ 30 വരെ നീട്ടി.

ആശ്വാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 24 മണിക്കൂറിനിടെ 1,52,734 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാലാംദിവസവും കൊവിഡ് കേസുകള്‍ 2 ലക്ഷത്തില്‍ താഴെയാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. മൂന്നാഴ്ചക്കിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണ നിറക്കാണ് രാജ്യത്ത് സ്ഥിരകരിച്ചത്. 24 മണിക്കൂറിനിടെ 3128 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്. 2,38,022 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തരായി . ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 20ലക്ഷമായി കുറഞ്ഞു.

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 91.60% മായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിദിന കൊവിഡ് കേസുകള്‍ 10% ത്തില്‍ താഴെയാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.07% മായി കുറഞ്ഞു. 24 മണിക്കൂറിനിടെ 28,864 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാടാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരില്‍ 66.22 ശതമാനം രോഗികളും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.

യൂഎഇ യില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഏര്‍പ്പടുത്തിയ വിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് യൂഎഇ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. രാജ്യത്തെ നിലവിലുള്ള രണ്ട് കോവിഡ് വാക്‌സിനുകള്‍ തമ്മില്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ വൈറസിനോടുള്ള രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ടോ എന്ന സാധ്യത പരിശോധിക്കാനുള്ള പരീക്ഷണം ഇന്ത്യ ഉടന്‍ ആരംഭിച്ചേക്കും. പരീക്ഷണം ഏതാനം ആഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ കീഴിലുള്ള കോവിഡ് -19 വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.

Related Articles

Back to top button