Latest

 കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ്

“Manju”

ഷാര്‍ജ: കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കി തിരുവനന്തപുരത്തുകാരി ജെനി ജെറോം. എട്ടാം ക്ലാസില്‍ തുടങ്ങിയ ആഗ്രഹം അവളെ ഇന്ന് കോക്പിറ്റില്‍ എത്തിച്ചു. കോക്പൈലറ്റായുള്ള ജെനിയുടെ ആദ്യയാത്രയണിന്ന്. ഇന്നു രാത്രി 10.25 നു ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയര്‍ അറേബ്യ വിമാനത്തില്‍ ജെനിയുണ്ടാകും. ജെനിയുടെ സ്വപ്നയാത്ര ലക്ഷ്യത്തിലെത്തുമ്പോള്‍ കേരളത്തിലെ തീരദേശമേഖലയുടെ പെണ്മയ്ക്ക് ചരിത്രനേട്ടമാകും.

എയര്‍ അറേബ്യയുടെ കോക്പിറ്റിനുള്ളില്‍ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് തെക്കന്‍ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തില്‍ നിന്നുള്ള ജെനി ജെറോം ആണ്. ജെറോം ജോറിസിന്റെ മകളായ ജെനി എട്ടാം ക്ലാസില്‍ പഠിക്കമ്പോഴാണ് പൈലറ്റ് ആകണമെന്ന ആഗ്രഹം ഏവരേയും അറിയിക്കുന്നത്. പെണ്‍കുട്ടിയല്ലേ എന്ന ചോദ്യമൊന്നും അവളെ തളര്‍ത്തിയില്ല. പൈലറ്റ് ആകണമെന്ന ആഗ്രഹത്തിനു കൂടെ നിന്നത് അച്ഛന്‍ ജെറൊം തന്നെയാണ്.

ജെനിയുടെ ആദ്യ യാത്ര തന്നെ ജന്മനാടായ തിരുവനന്തപുരത്തേക്കാണ്. രണ്ട് വര്‍ഷം മുന്‍പ് പരിശീലനത്തിനിടെ ജെനിക്ക് ഒരു അപകടമുണ്ടായിരുന്നു. എന്നാല്‍, തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലായിരുന്ന ജനിയെ അതൊന്നും ബാധിച്ചില്ല.

Related Articles

Back to top button