IndiaLatest

കോവിഡ് ബാധിച്ച്‌ മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

“Manju”

ലക്‌നൗ : കോവിഡ് ബാധിച്ച്‌ മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദി പത്രപ്രവര്‍ത്തക ദിനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കുന്നതായും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ചടങ്ങില്‍ പറഞ്ഞു.

കോവിഡ് കാലത്ത് കൃത്യവും സത്യസന്ധവുമായി വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. രണ്ടാം തരംഗത്തില്‍ രാജ്യത്തുടനീളമുള്ള നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. നിരവധി പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. അവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ സഹായിക്കുമെന്നും ഒപ്പമുണ്ടാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തിലുള്ളവരെ ബോധവത്കരിക്കുന്നതിനും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും നിസ്വാര്‍ത്ഥം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രോത്സാഹനം ഇനിയും തുടരുമെന്നും യോഗി ആദിത്യ നാഥ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button