IndiaInternational

എലിശല്യം : ഇന്ത്യയില്‍ നിന്ന് 5,000 ലിറ്റര്‍ എലിവിഷം വാങ്ങും

“Manju”

സിഡ്‌നി: കാര്‍ഷിക മേഖലയിലടക്കം വലിയ പ്രതിസന്ധിയുണ്ടായ വന്‍ എലിശല്യത്തെ നേരിട്ട് ഓസ്‌ട്രേലിയ. ഓസ്ട്രേലിയയുടെ കിഴക്കന്‍ സംസ്ഥാനങ്ങളാണ് എലി ശല്യം കൊണ്ട് പ്രതിസന്ധിയിലായത്. എലി ശല്യം വര്‍ദ്ധിച്ചതോടെ ഇന്ത്യയില്‍ നിന്നും എലിവിഷം ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് രാജ്യം. 5,000 ലിറ്റര്‍ ബ്രോമാഡിയോലോണ്‍ എന്ന വിഷത്തിന് ഓര്‍ഡര്‍ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എലികളെ തുരത്താന്‍ പല വഴികള്‍ തേടിയെങ്കിലും ഇതൊന്നും തന്നെ ഫലം കണ്ടില്ല. ഇതോടെയാണ് രാജ്യത്തില്‍ നിരോധിച്ചിട്ടുള്ള വിഷം ഇന്ത്യയില്‍ നിന്നും എത്തിക്കാന്‍ തീരുമാനിച്ചത്. എലികള്‍ പരത്തുന്ന രോഗങ്ങളും പ്രദേശങ്ങളില്‍ കൂടി വരികയാണ്. എലിശല്യം നിയന്ത്രണാതീതമായെങ്കിലും ബ്രോമാഡിയോലോണ്‍ എത്തിക്കുന്നതോടെ സ്ഥിതി ശാന്തമാകുമെന്നാണ് അധികൃതരുടേയും നിഗമനം.

Related Articles

Back to top button