InternationalKeralaLatestThiruvananthapuram

കോണ്‍സുലേറ്റുകളുടെ നയതന്ത്ര ഇറക്കുമതികള്‍ അന്വേഷിക്കാന്‍ കസ്റ്റംസിനു നിര്‍ദ്ദേശം

“Manju”

സിന്ധുമോള്‍ ആര്‍
കൊച്ചി: യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗേജുകളെക്കുറിച്ചുള്ള സംശയത്തെ തുടര്‍ന്ന്, തിരുവനന്തപുരത്തെ എല്ലാ കോണ്‍സുലേറ്റുകളുടെയും നയതന്ത്ര ഇറക്കുമതികള്‍ അന്വേഷിക്കാന്‍ കസ്റ്റംസിനു നിര്‍ദ്ദേശം. കോണ്‍സുല്‍ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്നപേരില്‍ 17,000 കിലോഗ്രാമാണ് യു.എ.ഇ.യില്‍നിന്ന് എത്തിയത്. 2016 ഒക്ടോബറിലാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. അതിന് ശേഷം ഏറ്റവുമധികം വന്നത് ഈന്തപ്പഴമാണെന്നു കണ്ടെത്തി. സ്വര്‍ണക്കടത്ത് കേസില്‍ ഇത്രയധികം ഈന്തപ്പഴം എത്തിച്ചതിന്റെ ആവശ്യകതയെക്കുറിച്ച്‌ അന്വേഷിക്കുമെന്നും സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗത്തില്‍ യു.എ.ഇ. കോണ്‍സുലേറ്റ് എന്ത് അറിയിപ്പാണ് നല്‍കിയതെന്ന് പരിശോധിക്കുന്നുണ്ടെന്നും ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഒരു മാധ്യമത്തോട് പറഞ്ഞു.
സാധാരണഗതിയില്‍ അന്താരാഷ്ട്ര കരാറനുസരിച്ച്‌ കോണ്‍സുല്‍ജനറലോ കോണ്‍സുലേറ്റുകളോ വിദേശമന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങളോ പുറമേനിന്നു കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് നികുതി ഈടാക്കാറില്ല. സ്വകാര്യ ആവശ്യത്തിനെന്ന പേരില്‍ ഭക്ഷണവസ്തുക്കള്‍, ശൗചാലയ ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയടക്കം നയതന്ത്ര ബാഗേജായി എത്തിയിട്ടുണ്ട്. ഇതെല്ലാം ശരിയാണോ എന്നതിലാണ് അന്വേഷണം. തിരുവനന്തപുരത്തെ മറ്റു കോണ്‍സുലേറ്റുകള്‍ ഇത്തരം ഇറക്കുമതിയുടെ വിവരങ്ങള്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസില്‍ അറിയിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button