IndiaLatest

കോവിഷീല്‍ഡ് വാക്​സിന്റെ ഒറ്റ ഡോസ് ഫലപ്രദമാണോ; പരിശോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി; രാജ്യത്ത്​ വാക്​സിന്‍ ക്ഷാമം രൂക്ഷമായിരിക്കെ, കോവിഡിനെ പ്രതിരോധിക്കാന്‍ കോവിഷീല്‍ഡ് വാക്​സിന്റെ ഒറ്റ ഡോസ്​ ഫലപ്രദമാണോ എന്ന്​ കേന്ദ്രം പരിശോധിക്കുന്നു. വാക്‌സിന്‍ ട്രാക്കിങ്ങിനായി സര്‍ക്കാര്‍ ഉപയോഗിക്കുന്ന സംവിധാനത്തിലൂടെ വിവരങ്ങള്‍ ശേഖരിച്ച്‌ വിശകലനം ചെയ്താവും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുക.

കോവിഷീല്‍ഡ് വൈറല്‍ വെക്ടര്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമായി നിര്‍മിച്ച വാക്‌സിനാണ്. അതുപോലെ നിര്‍മിക്കപ്പെട്ട ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ അമേരിക്കയില്‍ ഒറ്റ ഡോസാണ് നല്‍കുന്നത്. സമാനമായ രീതിയില്‍ കോവിഷീല്‍ഡും ഒറ്റഡോസ് മതിയാകുമോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. ആഗസ്‌റ്റോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button