IndiaLatest

ജമ്മു കശ്മീര്‍ ഇന്ത്യയ്‌ക്ക് സ്വന്തം; രാംദാസ് അതാവാലെ

“Manju”

ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി ഭീകരാക്രമണം നടത്തുന്ന പാകിസ്താന് മറുപടി നല്‍കാന്‍ സമയമായെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവാലെ. പാകിസ്താന് ഈ ആക്രമണം അവസാനിപ്പിക്കണമെങ്കില്‍ ജമ്മു കശ്മീരിനെ പൂര്‍ണമായും ഇന്ത്യയ്‌ക്ക് വിട്ടു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ ഇത്തരത്തിലുള്ള ആക്രമണം തുടരുകയാണെങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് മാത്രമാണ് മാര്‍ഗ്ഗമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇനിയും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് അനിവാര്യമായിരിക്കുകയാണ്. കശ്മീരിലെ സാധാരണക്കാരെയാണ് പാക് ഭീകരര്‍ വേട്ടയാടി കൊലപ്പെടുത്തുന്നത്. ഇതിനെതിരെ പ്രത്യാക്രമണം നടത്തണമെന്നാണ് അതാവാലെ പറഞ്ഞത്.
സബ്കാ സാത്, സബ്കാ വികാസ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യം. ഈ ആക്രമണം അവസാനിപ്പിക്കണമെങ്കില്‍ ജമ്മു കശ്മീരിനെ പൂര്‍ണമായും ഇന്ത്യയ്‌ക്ക് വിട്ടുനല്‍കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്ന് അതാവാലെ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button