KeralaLatest

പ്രതിഷ്ഠാ ചടങ്ങുകൾ അവലോകനയോഗം ചേർന്നു

“Manju”

സാകേത് (ന്യൂഡൽഹി) : ശാന്തിഗിരി സാകേത് ആശ്രമത്തിൽ നാളെ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗം ചേർന്നു. സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയരിക്കുന്ന പ്രത്യേക വേദിയിലാണ് യോഗം നടന്നത്.

അടുത്ത ദിവസം നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളെ സംബന്ധിച്ചും തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തെക്കുറിച്ചും 20 ന് നടക്കുന്ന ഉപരാഷ്ട്രപതി പങ്കെടുക്കുന്ന സമ്മേളന ചടങ്ങുകളെക്കുറിച്ചും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംസാരിച്ചു. ആശ്രമത്തിൻറെ കടന്നുവന്ന നാൾവഴകളെക്കുറിച്ച് സംസാരിച്ച സ്വാമി ഈ കർമ്മത്തിൽ ഭാഗമായി പ്രവർത്തിക്കുന്ന സ്വദേശിയരും ഭക്തരുമായ എല്ലാവരുടേയും കൂട്ടായ്മയോടുകൂടിയ പ്രവർത്തനമാണ് ഈ കർമ്മ പൂർത്തീകരണത്തിന് പൂരകമായി പ്രവർത്തിച്ചു വരുന്നതെന്ന് മീറ്റിംഗിൽ പറഞ്ഞു. കൂട്ടായ്മയോടും പ്രാർത്ഥനാ സങ്കല്പത്തോടുംകൂടിയുള്ള തുടർ പ്രവർത്തനം സ്വാമി അഭ്യർത്ഥിച്ചു.

Related Articles

Back to top button