InternationalLatest

ഇസ്രായേല്‍ ഡെല്‍റ്റ വകഭേദത്തിന്റെ പിടിയില്‍ ; വീണ്ടും മാസ്​ക്​ നിര്‍ബന്ധമാക്കി

“Manju”

ജറൂസലം​: കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപകമായതിനെ തുടര്‍ന്ന് പൊതുസ്​ഥലങ്ങളില്‍​ മാസ്​ക്​ ധരിക്കുന്നത്​ വീണ്ടും നിര്‍ബന്ധമാക്കി ഇസ്രയേല്‍. രാ​ജ്യത്ത്​ കോവിഡ്​ കേസുകള്‍ കുറഞ്ഞതോടെ പൊതു സ്ഥലങ്ങളില്‍ മാസ്​ക്​ ധരിക്കണമെന്ന്​ ഉത്തരവ്​ പത്തുദിവസം മുമ്പ്​ ഇസ്രായേല്‍ പിന്‍വലിച്ചിരുന്നു. അതെ സമയം ഒരാഴ്​ചക്കുശേഷം രാജ്യത്ത്​ നൂറിലധികം പേര്‍ക്ക്​ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിച്ചതോടെയാണ്​ സര്‍ക്കാര്‍ പുതിയ തീരുമാനം പുറപ്പെടുവിച്ചത്.

ലോകത്ത്​ ആദ്യമായി 65 ശതമാനം പേര്‍ക്കും വാക്​സിനേഷന്‍ പൂര്‍ത്തിയാക്കിയ രാജ്യമാണ്​ ഇസ്രായേല്‍. ‘നാലുദിവസമായി രാജ്യത്ത്​ നുറിലധികം പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. വ്യാഴാഴ്​ച മാത്രം 227 കേസുകളും. ഇതേ തുടര്‍ന്നാണ് ​ മാസ്​ക്​ വീണ്ടും നിര്‍ബന്ധമാക്കുന്നത്​’ -ഇസ്രായേലി പാന്‍ഡമിക്​ റെസ്​പോണ്‍സ്​ ടാസ്​ക്​ഫോഴ്​സ്​ തലവന്‍ നച്​മാന്‍ ആഷ്​ വെളിപ്പെടുത്തി.

രാജ്യത്ത് കുറഞ്ഞ ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിയിലധികമായി. അണുബാധ വീണ്ടും പടരുന്നുവെന്നത്​ ആശങ്കപ്പെടുത്തുന്നു. രണ്ടു നഗരങ്ങളില്‍ രോഗബാധ പടര്‍ന്നെങ്കില്‍ മറ്റു നഗരങ്ങളില്‍ ഇവ അതിവേഗം വ്യാപിക്കുന്നതായാണ്​ റി​പ്പോര്‍ട്ടുകള്‍. ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയ ഉയര്‍ന്ന വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ്​ പടരുന്നത്​ -ആഷ്​ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button