KeralaLatest

കോവിഡ് സ്ഥിതിയും നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും

“Manju”

തിരുവനന്തപുരം: ഇന്നത്തെ മന്ത്രിസഭാ യോഗം നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ചര്‍ച്ച ചെയ്യും. പൊതുവായ വിലയിരുത്തല്‍ കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ്.എന്നാല്‍ ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാനിടയില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കാനിടയുണ്ട്. ഹൈക്കോടതി ക്യാബിനറ്റ് ഇന്ന് 80 : 20 എന്ന ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.

മുഖ്യമന്ത്രി നിയമവകുപ്പിനോട് വിശദമായ പരിശോധനയ്ക്കാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. അപ്പീല്‍ പോകണമെന്നും വേണ്ടെന്നും അഭിപ്രായം നിലനില്‍ക്കുന്നുണ്ട്.

Related Articles

Back to top button