IndiaKeralaLatest

പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

ജബല്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്വദേശിയായ 28കാരന്‍ പര്‍വേസ് ആലമിനെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. പര്‍വേസ് ആലമിനെതിരേ ജൂലൈ 12ന് സര്‍താജ് ആലം എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. പര്‍വേസ് ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുയും അശ്ലീല കമന്റിടുകയും ചെയ്തുവെന്നാണ് പരാതി നല്‍കിയതെന്ന് ഗോല്‍പൂര്‍ ഇന്‍സ്‌പെക്ടര്‍ രവീന്ദ്ര ഗൗതം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പര്‍വേസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button