KeralaLatest

കാമ്പസ് ഉണരുന്നു..

“Manju”

ക്ലാസ് ഇന്നുമുതല്‍
കൊല്ലം: നീണ്ട ഇടവേളയ്ക്കുശേഷം കോളേജുകള്‍ ഇന്ന് തുറക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ അവസാന വര്‍ഷക്കാര്‍ക്കാണ് ഇന്നുമുതല്‍ ക്ലാസ് ആരംഭിക്കുക. കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ക്ലാസ് മുറികള്‍ക്കൊപ്പം കാമ്ബസ് വരാന്തകളും മരച്ചുവടുകളും ഇനിമുതല്‍ സജീവമാകും.
വിവിധ കോളേജുകള്‍ വ്യത്യസ്ത സമയങ്ങളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ചില കോളേജുകളില്‍ രാവിലെ 8.30ന് ക്ലാസ് ആരംഭിക്കാനാണ് തീരുമാനം. എന്നാല്‍ ചിലയിടങ്ങളില്‍ 9.30നാണ് ക്ലാസ് ആരംഭിക്കുക. റെഗുലര്‍ ക്ലാസ് ആരംഭിക്കുന്നതോടെ അവസാനവര്‍ഷക്കാര്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈന്‍ ക്ലാസുണ്ടാകില്ല. ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഒന്നാം വര്‍ഷ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും 18വരെ ഓണ്‍ലൈന്‍ ക്ലാസ് തുടരും.
മാസ്കും സാനിറ്റൈസറും കൂടെ കരുതണം
ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി കോളേജുകളില്‍ പ്രത്യേക ശുചീകരണം നടത്തി. എല്ലാ വിദ്യാര്‍ത്ഥികളും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും എത്രയും വേഗം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്നുംകര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button