IndiaLatest

പള്ളി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച്‌ യുഎഇ രാജകുമാരി

“Manju”

മുസ്‌ലിം പള്ളി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് യുഎഇ രാജകുമാരി

ശ്രീജ.എസ്

മധ്യപ്രദേശ്: രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ച്‌ നടത്തിയ പണം പിരിക്കലിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മുസ്‌ലിം പള്ളി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച്‌ യുഎഇ രാജകുടുംബാഗംമായ ഹിന്ദ് അല്‍ ഖാസിമി രാജകുമാരി. മാധ്യമപ്രവര്‍ത്തകയായ റാണ അയ്യുബ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് രാജകുമാരി പ്രതിഷേധം രേഖപ്പെടുത്തിയത്.

രൂക്ഷമായ ഭാഷയിലാണ് റാണ അയ്യുബിന്റെ ട്വീറ്റ്. പള്ളിയില്‍ അതിക്രമിച്ചു കയറിയ ദൃശ്യങ്ങള്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെ ഓര്‍മ്മിപ്പിക്കുന്നെന്നും എന്നിട്ടും ഈ സംഭവങ്ങളെ നാസി ജര്‍മ്മനിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചില സുഹൃത്തുക്കള്‍ പ്രകോപിതരാവുന്നെന്നും റാണ അയ്യുബിന്റെ ട്വീറ്റില്‍ പറയുന്നു.

Related Articles

Back to top button