KeralaLatest

രണ്ടാം പിണറായി സര്‍ക്കാരിന് വെര്‍ച്വല്‍ സംഗീതാശംസയുമായി താരങ്ങളും ഗായകരും

“Manju”

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വെര്‍ച്വല്‍ സംഗീത ആല്‍ബവുമായി താരങ്ങള്‍. ഇടതു സര്‍ക്കാരിന്റെ ചരിത്രവും നേട്ടവും വിവരിക്കുന്ന നവകേരള ഗീതാഞ്ജലി എന്ന സംഗീത ആല്‍ബം നടന്‍ മമ്മൂട്ടി ആമുഖ സന്ദേശത്തോടെ അവതരിപ്പിക്കും.

യേശുദാസ്, .ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാര്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസി, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, ശ്വേതാ മോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാ നമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിഹരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് സംഗീത ആല്‍ബത്തില്‍ പാടിയിരിക്കുന്നത്.

ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് ആല്‍ബം. മലയാളത്തില്‍ ആദ്യമായാണ് ഇത്രധികം അഭിനേതാക്കളും ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ആല്‍ബം വരുന്നത്. ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ് നടക്കുന്നത്. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 21 അംഗ പുതിയ ടീമിനൊപ്പമാണ് പിണറായി അധികാരത്തിലേറുന്നത്.

Related Articles

Back to top button