KeralaLatest

സ്മാര്‍ട് കിച്ചന്‍ പദ്ധതി കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് നടപ്പിലാക്കും

“Manju”

തിരുവനന്തപുരം: ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്മാര്‍ട് കിച്ചന്‍ പദ്ധതി കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് നടപ്പിലാക്കും. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന് സര്‍ക്കാര്‍ ബജറ്റില്‍ 5 കോടി വകയിരുത്തി.

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളും കൃഷി ഓഫീസുകളും സ്മാര്‍ട്ടാക്കുമെന്നും പ്രഖ്യാപനമുണ്ട്. കെഎഫ്സി വായ്പ ആസ്തി അഞ്ചുവര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തും. കെഎഫ്സി ഈ വര്‍ഷം 4500 കോടി വായ്പ അനുവദിക്കുമെന്നും ധനമന്ത്രി.

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പറയുന്നു.

Related Articles

Back to top button