KeralaLatest

കൊവിഡില്‍ കേരളം മൂന്നാമതായി തുടരുന്നു

“Manju”

ന്യൂദല്‍ഹി: ഇന്ത്യയിലെ ജനസംഖ്യ താരതമ്യേന കുറവുള്ള സംസ്ഥാനമായ കേരളം കൊവിഡ് വ്യാപനത്തില്‍ മൂന്നാം സ്ഥനത്ത് തുടരുന്നത് ആശങ്കാജനകം. വ്യാപനം കുറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും കടുത്ത ജാഗ്രത തന്നെ വേണമെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 12 കോടി ജനങ്ങളുള്ള മഹാരാഷ്ട്രയാണ് വ്യാപനത്തില്‍ ഇപ്പോഴും ഒന്നാമത്. 58 ലക്ഷം കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. മരണം 96751. ഏഴു കോടിയിലേറെ ജനങ്ങളുള്ള കര്‍ണ്ണാടകമാണ് രണ്ടാമത്. പക്ഷെ അവിടെ 26 ലക്ഷത്തിലേറെ പേര്‍ക്കേ രോഗമുള്ളൂ. മരണം 30017.

മൂന്നാമതുള്ള കേരളത്തില്‍ മൂന്നരക്കോടി മാത്രമാണ് ജനസംഖ്യ, പക്ഷെ ഇവിടെ 25,66,000 പേര്‍ക്കാണ് രോഗമുള്ളത്. മരണം (ഔദ്യോഗിക കണക്ക്) 9222. ആറാം സ്ഥാനത്തുള്ള യുപിയില്‍ ജനസംഖ്യ 23 കോടിയോളമാണ്. പക്ഷെ,അവിടെ 16,93,992 രോഗികളേയുള്ളൂ. മരണം 20787. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ, ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള യുപിയില്‍ കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞവരുടെ പകുതി പേര്‍ കൊച്ചു കേരളത്തിലും മരിച്ചു. കേരളത്തിനേക്കാള്‍ ആറിരട്ടി വലുതാണ് യുപി.

ആരോഗ്യ രംഗത്ത് വന്‍ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന്റെ കൊറോണച്ചിത്രം അത്ര മെച്ചമല്ലെന്നാണ് കണക്ക് കാണിക്കുന്നത്. പ്രമേഹം, അര്‍ബുദം. രക്ത സമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനമാണ് കേരളം എന്നതാകാം ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ അനുമാനം. മരണക്കണക്കില്‍ കേരളത്തിനോക്കാള്‍ മരണം കുറഞ്ഞ 25 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്. പത്തു സംസ്ഥാനങ്ങളില്‍ മാത്രമാണ് കേരളത്തിലേക്കാള്‍ മരണമുള്ളത്. അവയാകട്ടെ കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളും. ഏഴു കോടിക്കടുത്ത് ജനങ്ങളുള്ള ഗുജറാത്തും മൂന്നരക്കോടിപേരുള്ള കേരളവും തമ്മില്‍ കൊറോണ മരണക്കണക്കില്‍ വലിയ അന്തരമില്ല. ഗുജറാത്തില്‍ മരണം 9873 മാത്രമാണ്.

Related Articles

Back to top button