IndiaKeralaLatest

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സൈക്ളിങ്

“Manju”

ജൂൺ 3 ലോക സൈക്കിൾ ദിനമാണ്. നടത്തം, ഓട്ടം, വൈയിറ്റ് ട്രെയ്‌നിങ് തുടങ്ങിയ വ്യായാമ രീതികളെക്കാള്‍ പേശികള്‍ക്കു മികച്ചത് സൈകിളിങാണെന്നും സന്ധികളുടെ ചലനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഇത് വളരെ ഗുണകരമാണെന്നും വിദഗ്ധര്‍ പറയുന്നു. സൈക്കിളിങ്ങിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.
സൈക്ലിംഗ് പതിവായി ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പതിവ് വ്യായാമമെന്ന നിലയില്‍ സൈക്ലിംഗ് ചെയ്യുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും
ഒരു മണിക്കൂര്‍ സെെക്കിള്‍ ചവിട്ടുന്നത് ഏകദേശം 400 മുതല്‍ 1000 വരെ കാലറി കരിച്ചു കളയാന്‍ സഹായകമാണ്. കൂടാതെ ഇതുമൂലം ശ്വാസകോശങ്ങളിലേക്ക് കൂടുതല്‍ ഓക്സിജന്‍ എത്തുകയും ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം വര്‍ധിക്കുകയും ചെയ്യുന്നു. ശ്വാസകോശ ആരോഗ്യത്തിനും, ഹൃദയത്തിന്റെ ആരോഗ്യത്തിനും സെെക്കിള്‍ യാത്ര സഹായിക്കുന്നു.
സമ്മര്‍ദ്ദമാണ് ആളുകള്‍ക്കിടയില്‍ നിരവധി രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണം. ഇത് ശരീരഭാരം വര്‍ദ്ധിക്കുക, പ്രമേഹം, ആസ്ത്മ, ഉത്കണ്ഠ, ദഹന പ്രശ്നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, വിഷാദം തുടങ്ങി പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനിടയില്‍ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് സൈക്ലിങ്. സൈക്കിള്‍ വ്യായാമം മാനസികാവസ്ഥയെ നല്ല രീതിയില്‍ സ്വാധീനിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

Related Articles

Back to top button