KeralaLatest

മദ്യലഹരിയിൽ നടുറോഡിലിരുന്ന് യുവാവ്; ഗതാതക്കുരുക്കിൽ വലഞ്ഞ് ജനം

“Manju”

ഇടുക്കി: ജനത്തിന് ഉപദ്രവമായി മദ്യപൻ. റോഡിന് നടുവിൽ കുത്തിയിരുന്ന് ചെറുതോണി ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയാണ് മദ്യലഹരിയിൽ യുവാവ് ജനങ്ങളെ ദുരിതത്തിലാക്കിയത്.

മൊബൈൽ ഫോണിൽ പാട്ടു കേട്ട് ആസ്വദിച്ച് റോഡിന് നടുവിൽ കുത്തിയിരിക്കുകയായിരുന്നു. യുവാവ് ഏറെ തിരക്കുള്ള റോഡിൽ നിന്ന് ഇയാളെ കുറേ സമയം പണിപ്പെട്ടാണ് മാറ്റാനായത്.

വർഷങ്ങളായി ചെറുതോണി ടൗണിലെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ശല്യമാണ് ഇയാൾ. സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്യാറുണ്ടെന്ന് പരാതിയുണ്ട്. സദാസമയവും മദ്യലഹരിയിലായിരിക്കുന്ന യുവാവ് ആദ്യമായിട്ടല്ല പൊതുജനത്തെ ഇങ്ങനെ ദുരിതത്തിലാക്കുന്നത്.

Related Articles

Back to top button