IndiaLatest

വിസി നിയമനം സര്‍ക്കാരിന്, നിയമഭേദഗതി പാസ്സാക്കി തമിഴ്നാട് നിയമസഭ

“Manju”

ചെന്നൈ: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നേരിട്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതി തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കി. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി ഊട്ടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ച ദിവസംതന്നെയാണ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമഭേദഗതി സ്റ്റാലിന്‍ സര്‍ക്കാര്‍ പാസാക്കിയത്. എന്നാല്‍ ഇതിനെ പ്രതിപക്ഷ പാര്‍ട്ടികളായ എഐഎഡിഎംകെയും ബിജെപിയും എതിര്‍ത്തു.

വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ സര്‍ക്കാരിന് അധികാരമില്ലാത്ത സാഹചര്യം ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാധിക്കുമെന്ന് നിയമ നിര്‍മാണത്തെ അനുകൂലിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എന്‍.കെ.സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച്‌ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതാണ് കാലങ്ങളായുള്ള പതിവ്. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഗവര്‍ണര്‍ ഇത് തന്റെ സവിശേഷ അധികാരമായി കരുതുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button