യൂറോ കപ്പിന് ഇനി ദിവസങ്ങള്‍ മാത്രം
റോം: യൂറോ കപ്പിന് ഇനി 5 ദിവസങ്ങള്‍ കൂടി മാത്രം. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂണ്‍ 11ന് റോമില്‍ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനല്‍ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ തുര്‍ക്കി ഇറ്റലിയെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം ജൂണ്‍ 15ന് ഹംഗറിക്കെതിരേയാണ്.
ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്പെയിന്, ഹോളണ്ട് തുടങ്ങിയ വമ്പന്‍ ടീമുകളുടെ സ്ക്വാഡിനെ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരം സെര്‍ജിയോ റാമോസിനെ ടീമില്‍ പരിഗണിക്കാതെയാണ് ഇത്തവണ സ്പെയിന് യൂറോ കപ്പിനെത്തുന്നത്. ലോക ഒന്നാം നമ്പര്‍ ടീം ബെല്‍ജിയത്തിന്റെ ആദ്യ മത്സരം ജൂണ്‍ 12ന് റഷ്യക്കെതിരെയാണ്.
അതേസമയം, ലോക ഫുട്ബോളിലെ വമ്പന്മാരായ ഹോളണ്ട് ഉക്രൈനിനെതിരെയും ഇംഗ്ലണ്ട് ശക്തരായ ക്രൊയേഷ്യനെയും നേരിടും. സൂപ്പര്‍താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെ തിരിച്ചുവരവിലെ ആദ്യ യൂറോ കപ്പിലെ എതിരാളികള്‍ ശക്തരായ സ്പെയിനാണ്. പൂളിലെ മരണ ഗ്രൂപ്പായ എഫില്‍ ഫ്രാന്‍സ് ജര്‍മനിയെ നേരിടും. കൂടാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും മരണ ഗ്രൂപ്പായ എഫിലാണ്.
ഞായറാഴ്ച പി.എഫ്.എ പുരസ്കാരം പ്രഖ്യാപിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ആറ് പേരാണ് സീസണിലെ മികച്ച താരമാകാന്‍ മത്സരിക്കുന്നത്. ഇവരില്‍ നാല് പേരും പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍ ആണെന്നതാണ് ശ്രദ്ധേയം.