IndiaLatest

ഇന്ത്യന്‍ ആര്‍മിയില്‍ വിവിധ ഒഴിവുകള്‍; അവസാന തീയതി ഏപ്രില്‍ ആറ്

“Manju”

ന്യൂഡെല്‍ഹി: ഇന്‍ഡ്യന്‍ ആര്‍മിയിലെ നിരവധി ഒഴിവുകളിലേക്ക് താല്‍പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy(dot)nic(dot)in-ല്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്‌, അവിവാഹിതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, എന്‍ജിനീയറിംഗ് ബിരുദധാരികള്‍, ഷോര്‍ട് സര്‍വീസ് കമീഷന്‍ (Short Service Commission – SSC) അനുവദിക്കുന്നതിനായി മരണമടഞ്ഞ ഇന്‍ഡ്യന്‍ സായുധ സേനയിലെ വിധവകള്‍ എന്നിവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സ് 2022 ഒക്ടോബറില്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അകാഡമിയില്‍ (OTA) ആരംഭിക്കും.

ഒഴിവ് വിശദാംശങ്ങള്‍ :
എസ്‌എസ്‌സി ടെക് (SSC – Tech) – 175
എസ്‌എസ്‌സിഡബ്ള്യു ടെക് (SSCW – Tech) – 14
ഡിഫന്‍സ് പേഴ്‌സനല്‍ വിധവകള്‍ക്ക് – രണ്ട് (എസ്‌എസ്‌സിഡബ്ല്യു ടെക് – ഒന്ന്, എസ്‌എസ്‌സിഡബ്ല്യു – നോണ്‍ ടെക്, യുപിഎസ്‌സി ഇതര – ഒന്ന്)

വിദ്യാഭ്യാസ യോഗ്യത : അപേക്ഷകര്‍ ആവശ്യമായ എന്‍ജിനീയറിംഗ് ഡിഗ്രി കോഴ്‌സ് പാസായിരിക്കണം അല്ലെങ്കില്‍ കോഴ്‌സിന്റെ അവസാന വര്‍ഷത്തിലായിരിക്കണം.

പ്രായപരിധി : എസ്‌എസ്‌സി ടെക്, എസ്‌എസ്‌സിഡബ്ള്യു ടെക് – 2022 ഒക്ടോബര്‍ ഒന്നിന് 20 – 27 വയസ് വരെ.
ഡിഫന്‍സ് പേഴ്‌സണലിലെ വിധവകള്‍ക്ക്: 2022 ഒക്ടോബര്‍ ഒന്നിന് പരമാവധി 35 വയസ്.

എങ്ങനെ അപേക്ഷിക്കാം : ഉദ്യോഗാര്‍ഥികള്‍ joinindianarmy(dot)nic(dot)in വഴി ഓണ്‍ലൈനായി മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അവസാന ദിവസം ഓണ്‍ലൈന്‍ അപേക്ഷ അവസാനിച്ച്‌ 30 മിനിറ്റിന് ശേഷം, റോള്‍ നമ്ബര്‍ അടങ്ങിയ അപേക്ഷയുടെ രണ്ട് പകര്‍പുകള്‍ എടുക്കണം.

അവസാന തീയതി : അപേക്ഷിക്കാനുള്ള അവസാന തീയതി – ഏപ്രില്‍ ആറ് ഉച്ചയ്ക്ക് മൂന്ന് മണി.

Related Articles

Back to top button