IndiaLatest

എം‌.എല്‍.‌എ നരീന്ദര്‍ ബ്രാഗ്​ത അന്തരിച്ചു

“Manju”

ന്യൂഡല്‍ഹി: ഹിമാചല്‍ ബി.ജെ.പി എം‌.എല്‍.‌എയും മുന്‍മന്ത്രിയുമായ നരീന്ദര്‍ ബ്രാഗ്​ത (69) നിര്യാതനായി. കോവിഡ്​ മുക്​തനായെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്​നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ചണ്ഡിഗഡിലെ പി‌.ജി.‌ഐ ആശുപത്രിയില്‍ വെച്ചാണ്​ മരിച്ചത് .

മൂന്നുതവണ എം‌.എല്‍.‌എയായിരുന്ന നരീന്ദര്‍ രണ്ടുതവണ മന്ത്രിയുമായിരുന്നു. പ്രമുഖ ആപ്പിള്‍ കര്‍ഷകനായിരുന്ന അദ്ദേഹം നിലവില്‍ ചീഫ്​ വിപ്പാണ്​. ചികിത്സയിലായിരുന്ന നരീന്ദറിനെ കഴിഞ്ഞ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ സന്ദര്‍ശിച്ചിരുന്നു.

 

 

Related Articles

Back to top button