KeralaLatest

വാളയാര്‍ കേസ്; ‍ തുടരന്വേഷണത്തിന് അനുമതി

“Manju”

സിന്ധുമോൾ. ആർ

വാളയാര്‍ പോക്സോ കേസില്‍ തുടരന്വേഷണത്തിന് അനുമതി. തുടരന്വേഷണം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ പാലക്കാട് പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രതികളെ വിട്ടയച്ചപ്പോള്‍ പുനരന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇത്പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. എ.എസ് രാജുവാണ് അപേക്ഷ നല്‍കിയത്. ഇത് പോക്സോ കോടതി ഇന്നലെ പരിഗണിക്കുകയും ഇന്ന് വിധി പുറപ്പെടുവിക്കുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ആദ്യം മുതലുള്ള അന്വേഷണപ്രക്രിയകള്‍ വീണ്ടും നടക്കും. ആളുകളുടെ മൊഴി എടുക്കല്‍, ശാസ്ത്രീയമായ തെളിവെടുക്കല്‍ തുടങ്ങിയ നടപടികള്‍ അന്വേഷണ സംഘം വീണ്ടും നടപ്പിലാക്കും. നിശാന്തിനി ഐ.പി.എസിനാണ് അന്വേഷണത്തിന്റെ മുഴുവനായുള്ള മേല്‍നോട്ടം. തുടരന്വേഷണം ഉടന്‍ ആരംഭിക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Related Articles

Back to top button