Latest

ദിലീപിന്റെ മുൻകൂർ ജാമ്യഹർജി: നാളെ വീണ്ടും വാദം കേൾക്കാമെന്ന് കോടതി

“Manju”

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെത്തേയ്‌ക്ക് മാറ്റി. ഫോൺ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിലും തീരുമാനമുണ്ടാകും. ഏത് ഫോറൻസിക് ലാബിലേയ്‌ക്ക് ഫോണുകൾ അയക്കണം എന്നതിൽ കോടതി നാളെ തീരുമാനം അറിയിക്കും. നാളെ 1.45നാണ് ഹർജി പരിഗണിക്കുന്നത്.

അതേസമയം, ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം, അറസ്റ്റിനുള്ള വിലക്ക് നീക്കണം, കേസ് നടത്തിപ്പിന് പ്രതി ഉപാധികൾ തീരുമാനിക്കുന്ന അവസ്ഥയാണ്, ഇത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ദിലീപിന്റെ ഫോൺ ക്രൈംബ്രാഞ്ചിന് കൈമാറണം, ഫോണുകൾ മുംബൈയിലേയ്‌ക്ക് അയച്ചത് കേസ് അട്ടിമറിക്കാനാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

വധ ഗൂഢാലോചനാക്കേസിൽ ദിലീപിന്റേതടക്കം ആര് മൊബൈൽ ഫോണുകളാണ് ഹൈക്കോടതിയ്‌ക്ക് ഇന്ന് കൈമാറിയത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മുദ്രവെച്ച കവറിൽ ദിലീപിന്റെ അഭിഭാഷകനാണ് രജിസ്ട്രാർ ജനറലിന് ഫോണുകൾ കൈമാറിയത്. സഹോദരൻ അനൂപിന്റെ ഫോണുകളും കൈമാറിയിട്ടുണ്ട്.

കൂടാതെ, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി. ഹർജി ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി 4 ന് വീണ്ടും പരിഗണിക്കും.

Related Articles

Back to top button