Latest

ബസിന് മുകളില്‍ നിറയെ യാത്രക്കാര്‍; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

“Manju”

തിരുവനന്തപുരം: പാലക്കാട് നെന്മാറ വേല കാണാനെത്തിയവര്‍ ബസിന് മുകളില്‍ കയറി ഇരുന്ന് യാത്ര ചെയ്ത സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ യാത്രക്കാരെ ബസിന് മുകളിലിരുത്തി കൊണ്ടുപോയത് ഗുരുതര വീഴ്‌ച്ചയായി കണ്ടാണ് നടപടി. യാത്രക്കാരെ ബസിന് മുകളില്‍ കയറിയിരുന്ന് യാത്ര ചെയ്യാന്‍ അനുവദിച്ച രണ്ട് ബസുകളുടേയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടി പരിഗണനയിലാണെന്നാണ് വിവരം.

ഡ്രൈവര്‍മാര്‍ പാലക്കാട് ആര്‍ടിഒ മുന്‍പാകെ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്. നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ട് കണ്ട് മടങ്ങിയ യാത്രക്കാരാണ് ബസിന് മുകളില്‍ കയറി യാത്ര ചെയ്തത്. ഇവര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ ബസിന്റെ കണ്ടക്ടറും ബസിന് മുകളില്‍ കയറിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

Related Articles

Back to top button