LatestThiruvananthapuram

ഇന്ദ്രന്‍സിന്റെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി

“Manju”

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഹോം സിനിമയെ തഴഞ്ഞതില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ നടന്‍ ഇന്ദ്രന്‍സിന്റെ പ്രതികരണത്തിന് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്ത്. നടന്‍ ഇന്ദ്രന്‍സിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ജൂറി എല്ലാ സിനിമകളും കണ്ടുവെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. ജൂറിയുടെ വിധി അന്തിമമായിരിക്കുമെന്നും അതില്‍ ഇടപെടില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ദ്രന്‍സിന് അവാര്‍ഡ് കിട്ടുന്നതില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തിയാണ് ഞാന്‍. മികച്ച രീതിയിലാണ് പരിശോധന നടന്നത്. സിനിമ നല്ലതോ മോശമോ എന്നു പറയേണ്ടത് ഞാന്‍ അല്ല. ജൂറിക്ക് പരമാധികാരം കൊടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് ഈ രണ്ടുവര്‍ഷവും ഒരു പുരസ്കാര ജേതാവിന്റെ പേരുപോലും നേരത്തെ പുറത്തുവരാത്തത്. അത്രയും സൂക്ഷ്മമായ പരിശോധനയാണ് നടന്നത്‘- സജി ചെറിയാന്‍ പറഞ്ഞു.

പീഡനക്കേസില്‍ വിജയ് ബാബു അറസ്റ്റിലായതിന്റെ പേരിലല്ല അവാര്‍ഡ് നിരസിച്ചത്. ഒരാള്‍ സിനിമ നിര്‍മ്മിച്ച ശേഷം ഏതെങ്കിലും കേസില്‍ പ്രതിയാകുന്നത് പ്രശ്‌നമില്ല. സിനിമ മേഖലയിലെ കഴിവുള്ളവരാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. അദ്ദേഹത്തിന്റെ ഹോമിന് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിട്ടില്ല‘- മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button