IndiaLatest

മൂന്നാം തരംഗത്തെ നേരിടാന്‍ കര്‍മപദ്ധതികള്‍ തയ്യാറാക്കി ;അരവിന്ദ്​ കെജ്​രിവാള്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ്​ രണ്ടാംതരംഗത്തേക്കാള്‍ തീവ്രമായിരിക്കും മൂന്നാം തരംഗമെന്ന് ​​ വിദഗ്​ധര്‍ മുന്നറിയിപ്പ്​ നല്‍കുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനുള്ള കര്‍മപദ്ധതികള്‍ തയാറാക്കിയതായി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. കോവിഡ് മൂന്നാം തരംഗം കണ്ടെത്താന്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്​. ഐ.സി.യു കിടക്കകളും മരുന്ന് വിതരണവും വര്‍ധിപ്പിക്കും. 37,000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന കണക്കുകള്‍ മുന്‍ നിര്‍ത്തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന്​ കെജ്‌രിവാള്‍ പറഞ്ഞു.

വൈറസ്​ സൃഷ്​ടിക്കുന്ന ആഘാതം കണ്ടെത്താന്‍ ഡല്‍ഹിയില്‍ രണ്ട് ജീനോം ട്രാക്കിംഗ് സൗകര്യങ്ങള്‍ ആരംഭിക്കും. രണ്ടാമത്തെ തരംഗത്തില്‍ സ്​ഥിതി ഗുരുതരമാക്കിയത്​ ആരോഗ്യ സൗകര്യങ്ങളുടെ കുറവും ഓക്​സിജന്‍ ക്ഷാമവുമാണ്​. ഇത്​ പരിഹരിക്കാന്‍ ഓക്സിജനടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. 25 ഓക്​സിജന്‍ ടാങ്കറുകള്‍ സര്‍ക്കാര്‍ വാങ്ങും. ഓക്സിജന്‍ സംഭരണ ​​ശേഷി 420 ടണ്‍ ആയി ഉയര്‍ത്തും. ഒപ്പം 64 ഓക്സിജന്‍ പ്ലാന്‍റുകള്‍              സ്​ഥാപിക്കും. ഇവ രണ്ട്​ മാസത്തിനുള്ളില്‍ തയാറാകും. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് 150 ടണ്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിച്ച്‌​ നല്‍കും.

മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുമെന്ന് ഭയപ്പെടുന്ന കുട്ടികള്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കിടക്കകളുടെ എണ്ണം, കുട്ടികള്‍ക്കുള്ള ഐ.സി.യു സൗകര്യങ്ങള്‍ എന്നിവ തീരുമാനിക്കാന്‍ പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. 6000 ഓക്സിജന്‍ സിലിണ്ടറുകള്‍ ഇതുവരെ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ട്​. കൂടാതെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ശേഖരിക്കുകയാണ്​.

ഒരു മരുന്ന്‌ ഉചിതമാണോ അല്ലയോ എന്നതിനെക്കുറിച്ചും അത് ശരിക്കും ആര്‍ക്കാണ് വേണ്ടതെന്നുമുള്ള ഉപദേശങ്ങള്‍ ഡോക്ടര്‍മാരുടെ പാനല്‍ നല്‍കും. ‘ഒരു പ്രത്യേക മരുന്ന് നിശ്ചിത കേസിനുള്ളതല്ലെന്ന് ഉപദേശകന്‍ പറയുന്നുണ്ടെങ്കില്‍ അത് ഉപയോഗിക്കരുത്. അല്ലാത്തപക്ഷം ഇത് കടുത്ത ക്ഷാമത്തിനും ദുരുപയോഗത്തിനും കാരണമാകും’ -കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button