KeralaLatest

പരിസ്ഥിതിക്കനുയോജ്യമായ പ്രവര്‍ത്തനവുമായി മുന്നോട്ട്; മന്ത്രി

“Manju”

കോഴിക്കോട്: പരിസ്ഥിതിക്ക് അനുയോജ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജലാശയങ്ങള്‍ വീണ്ടെടുക്കുന്ന പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണിത്.

നമ്മുടെ അശ്രദ്ധ കാരണം പുഴകളിലും തോടുകളിലും ഒഴുക്കു നിലക്കുകയായിരുന്നു. ഇവ പുനരുജ്ജീവിപ്പിക്കപ്പെട്ട കാലമാണ് കഴിഞ്ഞ സര്‍ക്കാരിന്റേത്. ഇത് തുടര്‍ന്നു പോരുമെന്നും മന്ത്രി പറഞ്ഞു. ജലാശയങ്ങളെ വീണ്ടെടുക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന കാംപയിന്‍ പദ്ധതി വന്‍ ജനപിന്തുണ നേടിയിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. അതിവേഗ നഗരവല്‍ക്കരണത്തിനിടയിലും പച്ചപ്പുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള പച്ചത്തുരുത്തുകള്‍ ഏറെ പിന്തുണയും ആവേശവും നാടിന് നല്‍കി. ഇത്തരത്തില്‍ വ്യത്യസ്തമായ പരിപാടികളാണ് സര്‍ക്കാരും ഹരിത കേരള മിഷനും നടത്തിയത്. ഇവ തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button