LatestThiruvananthapuram

പോത്തൻകോട് ആയുഷ് സിദ്ധ പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് ; ഉദ്ഘാടനം 13 ന്

“Manju”
ആയുഷ് സിദ്ധ പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ ഓഫീസ് ഉദ്ഘാടനം 13 ന്

പോത്തൻകോട് : ആയുഷ് സിദ്ധ പ്രാഥമികാരോഗ്യ കേന്ദ്രം പുതുതായി നിർമ്മിച്ച പോത്തൻകോട് സിവിൽ സ്റ്റേഷന് ബിൽഡിംഗിലേക്ക് ഏപ്രിൽ 13 ന് മാറ്റിസ്ഥാപിക്കും. ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യും. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ആർ. അനിൽ അദ്ധ്യക്ഷനാകും. കഴിഞ്ഞ പത്ത് വർഷക്കാലമായി പോത്തൻകോട് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ.സിദ്ധ ഡിസ്പെൻസറിയ്ക്ക് ഇതോടെ ഒരു സ്ഥിരമായ സൗകര്യം ഉണ്ടാകും. വൈകുന്നേരം 3.30 ന് നടക്കുന്ന ഉദ്ഘാടന യോഗത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.ഹരിപ്രസാദ്, ജില്ലാ പഞ്ചായത്ത് മുദാക്കൽ ഡിവിഷൻ അംഗം കെ.വേണുഗോപാലൻ നായർ എന്നിവർ മുഖ്യാതിഥികളാകും. വൈസ് പ്രസിഡന്റ് പി. അനിതകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. അഭിൻദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിദാ ബീവി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശികല എസ്., ബ്ലോക്ക് പഞ്ചായത്തംഗം മലയിൽക്കോണം സുനിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നയന വി.ബി., ഗോപകുമാർ കെ., വർണ്ണ ലതീഷ്, അനിതകുമാരി എൽ, ബിന്ദു സത്യൻ, ജയചന്ദ്രൻ ആർ, പ്രവീൺ എസ്.എസ്., വിമൽകുമാർ ഡി., ഷീജ എസ്., നീതു ബി.ആർ, കെ.ആർ. ഷിനു, ബീന എം, കെ.പി. പുരുഷോത്തമൻ, പോത്തൻകോട് ആയുർവേദാശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ജാക്വലിൻ എസ്.എൽ., പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.നിമ്മി കെ.പൗലോസ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ശ്രീകല എൽ., പോത്തൻകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സലിൽ എ.സോണി എന്നിവർ ആശംസയർപ്പിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.കെ.പി.സിന്ധു റാണി സ്വാഗതവും, മെഡിക്കൽ ഓഫീസർ (സിദ്ധ) ഡോ.അഭിൽ മോഹൻ നന്ദിയും രേഖപ്പെടുത്തും.

പൊതുജനങ്ങൾക്ക് ആയുഷ് സിദ്ധ ഡിസ്പെൻസറിയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Related Articles

Back to top button