IndiaLatest

ജി.എസ്.ടി വരുമാനത്തില്‍ വന്‍ വര്‍ദ്ധന

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 2021 മെയ് മാസത്തില്‍ ഈ വര്‍ഷം ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത് 65 ശതമാനത്തിന്റെ വര്‍ദ്ധനയെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ആകെ 1,02,709 കോടി രൂപയാണ് 2021 മേയ് മാസത്തില്‍ ജി.എസ്.ടി വരുമാനമായി ലഭിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ജി.എസ്.ടി, സ്റ്റേറ്റ് ജി.എസ്.ടി, ഇന്റഗ്രേറ്റഡ് ജി.എസ്.ടി, സെസ് എന്നിവ ഉള്‍പ്പെടെയാണ് ഈ തുക ലഭിച്ചിരിക്കുന്നത്.

സെന്‍ട്രല്‍ ജി.എസ്.ടിയായി 17,592 കോടി, സ്റ്റേറ്റ് ജി.എസ്.ടിയായി 22,653 കോടി, ഇറക്കുമതി ചരക്കുകളില്‍ നിന്ന് ശേഖരിച്ച 26,002 കോടി രൂപ ഉള്‍പ്പെ ഉള്‍പ്പെടെ ഇന്റഗ്രേറ്റഡ് ജി.എസ്.ടിയായി 53,199 കോടി രൂപയും രാജ്യത്തിന് ലഭിച്ചു. ഇറക്കുമതി വസ്തുക്കളില്‍ നിന്നും ശേഖരിച്ച രൂപ 868 കോടി ഉള്‍പ്പെടെ സെസ് ഇനത്തില്‍ 9,265 കോടിരൂപയുമാണ് ലഭിച്ചിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും കര്‍ശനമായ ലോക്ക്ഡൗണ്‍ തുടരവെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Related Articles

Back to top button